മന്ത്രി കെ ടി ജലീലിനെതിരെയുള്ള ലോകായുക്ത വിധിയുടെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി

Update: 2021-04-12 11:49 GMT

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള ലോകായുക്ത വിധിയുടെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. 85 പേജുള്ള പകര്‍പ്പ് ഇന്ന് പ്രത്യേക ദൂതന്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിച്ചത്. മൂന്ന് മാസത്തിനകം നടപടിയെടുക്കണമെന്നാണ് ലോകായുക്ത ഉത്തരവില്‍ പറയുന്നത്.

ബന്ധുനിയമനക്കേസില്‍ മന്ത്രി കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വിധിച്ചിരുന്നു. ഈ വിധിയുടെ പകര്‍പ്പാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. മന്ത്രിയെ സംരക്ഷക്കാനായിരിക്കും സര്‍ക്കാര്‍ തീരുമാനിക്കുക. അതിനിടെ, ലോകായുക്ത ഉത്തരവിനെതിരേ മന്ത്രി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ സര്‍ക്കാര്‍ മന്ത്രിയെ സംരക്ഷിക്കാനാണ് സാധ്യത. നേരത്തെ ഇത് ഹൈക്കോടതി തള്ളിയ കേസാണെന്നാണ് മന്ത്രി കെ ടി ജലീലിന്റെ വാദം.



Tags:    

Similar News