മാള: ലോട്ടറി മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഓള്‍ കേരള ലോട്ടറി ഏജന്‍സീസ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ്
(ഐ എന്‍ ടി യു സി) കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ സമരങ്ങള്‍ നടത്തി. ടിക്കറ്റ് വില 30 രൂപയാക്കുക, കാരുണ്യ ചികില്‍സാ പദ്ധതി നടപ്പിലാക്കുക, കാരുണ്യ ടിക്കറ്റിന്റെ സമ്മാന തുക വിതരണം ചെയ്യുക, ലോട്ടറി തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാളയില്‍ സമരം നടത്തിയത്.
സംഘടന നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് വിതയത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം ഐ എന്‍ ടി യു സി ചെത്തു തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ദിലീപ് പരമേശ്വരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ജോഷി പെരേപ്പാടന്‍, സോയ് കോലഞ്ചേരി, ടി കെ ജിനേഷ്, പി എല്‍ ഷിന്റോ, സമദ് ചൊവ്വര, ഉണ്ണി, റോയ്, പ്രസാദ്, തുടങ്ങിയവര്‍ സംസാരിച്ചു.