'ലൗ ജിഹാദ്'-ജോസ് കെ മാണിയുടെ അഭിപ്രായം: ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2021-03-29 05:29 GMT
തിരുവനന്തപുരം: ലൗ ജിഹാദ് ആരോപണം സംബന്ധിച്ച് ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മതസ്പര്‍ദ്ധയും സമുദായ സംഘര്‍ഷവും സൃഷ്ടിച്ച് തുടര്‍ഭരണം നേടിയെടുക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണോ ജോസ് കെ മാണിയുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട് സംഘപരിവാറിന് അവസരമൊരുക്കാനാണ് ഈ നീക്കങ്ങള്‍ ഇടവരുത്തുക.

    കോടതിയും പോലിസും എല്ലാം വ്യാജമാണെന്ന് സ്ഥിരീകരിച്ച ലൗ ജിഹാദ് സംബന്ധിച്ച് ജോസ് കെ മാണി പുലര്‍ത്തുന്ന അതേ നിലപാട് തന്നെയാണോ ഇടതുമുന്നണിയിലെ മറ്റ് ഘടക കക്ഷികള്‍ക്കെന്നും അവര്‍ വ്യക്തമാക്കണം. ആര്‍എസ് എസ് വാദങ്ങളുടെ മെഗാഫോണായി എല്‍ഡിഎഫ് ഘടക കക്ഷികള്‍ മാറിയത് അത്യന്തം അപകടകരമാണ്. മതേതര ജനാധിപത്യ സമൂഹം ഇടതുമുന്നണിയുടെ വര്‍ഗീയ ധ്രൂവീകരണ നീക്കങ്ങളെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

'Love Jihad' - Jose K. Mani's opinion: Welfare Party wants the LDF to make its position clear

Similar News