ലുലുവിന്റെ ഇരുപത്തേഴാമത്തെ സൗദിയില്‍ ശാഖ ജിദ്ദ റവാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ജിദ്ദ: സൗദിയില്‍ ലുലുവിന്റെ ഇരുപത്തേഴാമത്തെ ശാഖ ജിദ്ദ റവാബി ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജിദ്ദ, മക്ക പ്രവിശ്യ മേയര്‍ സാലിഹ് അല്‍ തുര്‍ക്കി ഉദ്ഘാടനം നിര്‍വഹിച്ചു. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറല്‍ റമേസ് എം. അല്‍ഗാലിബ് സ്‌റ്റോര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ജിദ്ദ മേഖലയിലെ ഏഴാമത്തെയും സൗദിയിലെ 27 മത്തെയും ആഗോള തലത്തില്‍ 233 മത്തെയും ഹൈപ്പര്‍മാര്‍ക്കറ്റാണിത്.
1,68,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. സൗദിയില്‍ വളരുന്നതും ഉത്പ്പാദിപ്പിക്കുന്നതുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ചെങ്കടല്‍ മത്സ്യം, പ്രാദേശികമായി വളര്‍ത്തുന്ന ആട്ടിന്‍കുട്ടികളുടെ മാംസം, സൗദി കോഫീ, സൗദിയില്‍ വളര്‍ത്തുന്ന മാമ്പഴങ്ങള്‍ എന്നിവ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. സൗദി വനിതാ പാചകക്കാരുടെ പാചക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന എക്കാലത്തെയും ജനപ്രിയമായ ലുലു ഹോട്ട് ഫുഡ് സെക്ഷനാണ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. വനിതാ പാചകക്കാര്‍ സൗദിയിലെ പ്രാദേശിക രുചികരമായ ഭക്ഷണങ്ങളുടെ ഒരു നിര തയ്യാറാക്കും. ഇത് സൗദി സ്ത്രീകളുടെ ശാക്തീകരണത്തിന്റെ ഭാഗമാണ്. പ്രത്യേകം തയ്യാറാക്കിയ സൗദി കോഫി സ്റ്റാളില്‍ സൗദിയില്‍ വളര്‍ത്തിയ കാപ്പിക്കുരു വില്‍പ്പന, സാമ്പിളുകള്‍, രാജ്യത്തിന്റെ കാപ്പി പാരമ്പര്യങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
427 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന പ്രത്യേക പാര്‍ക്കിംഗ് സ്ഥലവും, ഗ്രീന്‍ ചെക്ക് ഔട്ട്, ഇറസീപ്റ്റ് സൗകര്യം തുടങ്ങി ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് എളുപ്പമാക്കുന്നതിനുള്ള എല്ലാ സവിശേഷതകളും ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ട്.
പരിസ്ഥിതിക്ക് അനുകൂലമായ കടലാസ് രഹിത ഈ ബില്‍ സംവിധാനവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ചു 'വിന്‍ എ ഡ്രീം ഹോം' ഗ്രാന്‍ഡ് റാഫിള്‍ നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. ഇതില്‍ വിജയിയാവുന്നവര്‍ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റും കൂടാതെ 30 ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്ക് 5,000 റിയാല്‍ വിലയുള്ള ലുലു ഗിഫ്റ്റ് വൗച്ചറുകള്‍ ഉള്‍പ്പടെ അരലക്ഷം റിയാല്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കും. ജിദ്ദ മേഖലയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഈ സമ്മാനപദ്ധതി ഉണ്ടായിരിക്കും.
ജിദ്ദ അല്‍ റവാബിയിലേയും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്കായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുമുള്ള ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. കോവിഡ് കാലത്തെ വെല്ലുവിളികള്‍ സൗദി ഭരണാധികാരികളുടെ നേതൃത്വത്തിലുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. സൗദിയില്‍ ഇനിയും 19 പദ്ധതികള്‍ കൂടി ആസൂത്രണം ചെയ്തുവരുന്നു. മക്ക, മദീന ഉള്‍പ്പെടെ ഈ വര്‍ഷാവസാനത്തോടെ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി സൗദിയില്‍ ആരംഭിക്കും. ഇത് കൂടാതെ ഈ കോമേഴ്‌സ് പ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. സൗദി അറേബ്യയുടെ ഭരണാധികാരികള്‍ തങ്ങളുടെ യുവാക്കളെ ശാക്തീകരിക്കാനും കാര്‍ഷിക, വ്യാപാരം, പ്രാദേശിക ഭക്ഷണം തുടങ്ങിയ പുതിയ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. മാത്രമല്ല ഇത് പൗരന്മാര്‍ക്ക് അവരുടെ രാജ്യത്ത് സ്വത്വബോധവും അഭിമാനവും നല്‍കുന്നു. ഇതിനെ പിന്തുണയ്ക്കാന്‍ ലുലു ഗ്രൂപ്പ് സാധ്യമായതെല്ലാം ചെയ്യുമെന്നും സൗദിയിലെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, സൗദി ഭരണകൂടം എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു.
സൗദിയിലെ പുരോഗതിയുടെയും വികസനത്തിന്റെയും ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമായി, 1,000 സ്ത്രീകളുള്‍പ്പെടെ ലുലുവില്‍ നിലവില്‍ 3,200 ലധികം സ്വദേശി പൗരന്മാര്‍ ജോലി ചെയ്യുന്നു. ഭാവിയിലെ വളര്‍ച്ചയ്ക്കും പരിശീലനത്തിനും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ 4,000 സ്വദേശികള്‍ക്കും 2023 അവസാനത്തോടെ 5,000 പേര്‍ക്കും ജോലി നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലുലു മാനേജ്‌മെന്റ് അറിയിച്ചു.