നിര്‍ധനര്‍ക്ക് ഉച്ച ഭക്ഷണം; കേരള സമൂഹത്തിന് സ്ത്രീ കൂട്ടായ്മയുടെ 'കരുതല്‍'

ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആയിരം ലഞ്ച് ബോക്‌സ് സ്ഥാപിക്കും.

Update: 2021-06-14 09:38 GMT

കോഴിക്കോട്: 'വിശപ്പ് രഹിത കേരളം' എന്ന ലക്ഷ്യത്തോടെ ഐഎന്‍എ അസോസിയേഷന്‍ എന്ന എന്‍ജിഒയും വിദ്യാര്‍ഥിനികളും വീട്ടമ്മമാരും അടങ്ങുന്ന ടിഡബ്ല്യുസിഎ എന്ന വനിതാ കൂട്ടായ്മയും ചേര്‍ന്ന് കേരളത്തില്‍ ഉടനീളം 'കരുതല്‍' എന്ന പേരില്‍ 1000 ലഞ്ച് ബോക്‌സുകള്‍ സ്ഥാപിക്കുന്നു. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആയിരം ലഞ്ച് ബോക്‌സ് സ്ഥാപിക്കും.

ഓരോ ലഞ്ച് ബോക്‌സിലും എന്നും ഉച്ചയ്ക്ക് 30 പൊതിച്ചോറുകള്‍ നിക്ഷേപിക്കും. ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയോട് ചേര്‍ന്നായിരിക്കും ഇത് സ്ഥാപിക്കുക. നിലവില്‍ തൃശ്ശൂരില്‍ 20ഉം എറണാകുളത്തും പാലക്കാടും 10ഉം ലഞ്ചു ബോക്‌സുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

സംഘടനയിലെ അംഗങ്ങളും, അംഗങ്ങള്‍ കണ്ടെത്തുന്ന സ്‌പോണ്‍സര്‍മാരും നല്‍കുന്ന സംഭാവനകള്‍ വഴിയാണ് പദ്ധതി നടത്തുന്നത്. ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് 8129318445 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Tags:    

Similar News