പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ ഒരു സാക്ഷികൂടി മൊഴിമാറ്റി. 46ാം സാക്ഷി അബ്ദുല്‍ ലത്തീഫാണ് തിങ്കളാഴ്ച മൊഴിമാറ്റിയത്. മധുകൊലക്കേസിലെ പ്രതികളായ നജീബ്, മുനീര്‍ എന്നിവരുടെ പിതാവാണ് ഇയാള്‍. പ്രതികള്‍ മധുവിനെ പിടിച്ചുകൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതും കണ്ടുവെന്നാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി. എന്നാലിത് വിചാരണക്കോടതിയില്‍ തിരുത്തി. അതേസമയം തിങ്കളാഴ്ച വിസ്തരിച്ച 44,45 സാക്ഷികളായ ഉമ്മറും, മനോജും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.
മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും വിസ്താരം തിങ്കളാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. വിചാരണ നടപടികള്‍ ചിത്രീകരിക്കണമെന്ന അമ്മയുടെ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിച്ച ശേഷം വിസ്താരിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ച 29ാം സാക്ഷി സുനില്‍ കുമാറിനെതിരേ നടപടി വേണമെന്ന ഹരജി വ്യാഴാഴ്ച വിചാരണക്കോടതി പരിഗണിക്കും.