മാള ഗ്രാമപഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക്കിന്റെ സഹായം; വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ കൈമാറി

Update: 2021-06-02 13:10 GMT

മാള: ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണില്ലാത്ത വിദ്യാര്‍ത്ഥിക്ക് സഹായവുമായി മാള ഗ്രാമപഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക്.

അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന അഭിഷേകിനാണ് മൊബൈല്‍ ഫോണ്‍ കൈമാറിയത്. അഞ്ചാം വാര്‍ഡില്‍ താമസക്കാരനായ സഹദേവന്റെയും ഓമനയുടെയും മകനാണ് അഭിഷേക്.

പഠിക്കാനായി മൊബൈല്‍ ഫോണില്ല എന്ന അഭിഷേകിന്റെ ആവശ്യം ഗ്രാമപഞ്ചായത്ത് ഹെല്‍പ് ഡെസ്‌കില്‍ അറിയിച്ചതിനെത്തുടര്‍ന്ന് കുഴൂര്‍ പി എച് സി യിലെ ഡോക്ടര്‍ മനു മാത്യുവാണ് മൊബൈല്‍ വാങ്ങുന്നതിന് വേണ്ട സഹായം നല്‍കിയത്. ഗ്രാമപഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക്കില്‍ നിന്നും നാല് മൊബൈല്‍ ഫോണുകള്‍ പഠനാവിശ്യത്തിനായി ഇതിനോടകം നല്‍കിക്കഴിഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക്, ഹെല്പ് ഡെസ്‌ക് അംഗങ്ങളായ അഭിജിത്ത്, സ്മിജേഷ്, ആര്‍ ആര്‍ ടി അംഗങ്ങളായ അജിത് കുമാര്‍, അക്ഷയ് എന്നിവരും ചേര്‍ന്ന് അഭിഷേകിന്റെ വീട്ടില്‍ നേരിട്ടെത്തി മൊബൈല്‍ ഫോണ്‍ കൈമാറി.

Similar News