മാള: മകനോടുള്ള വൈരാഗ്യത്തിന് പിതാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപരന്ത്യം ശിക്ഷ
മാള: മകനോടുള്ള വൈരാഗ്യത്തിന് വീട്ടില്‍ കയറി പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ എസ് രാജീവാണ് ശിക്ഷ വിധിച്ചത്. ഇരിങ്ങാലക്കുട ജോളി ബാറിന് സമീപത്തുള്ള മുറുക്കാന്‍ കടയില്‍ വെച്ച് വിനീതിന്റെയും സുഹൃത്ത് ഷെരീഫിന്റെയും ദേഹത്ത് ചുണ്ണാമ്പ് വീണതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വിനീതിന്റെ വീട് കയറി ആക്രമണത്തിലും പിതാവ് വിജയന്റെ കൊലപാതകത്തിലും കലാശിച്ചത്.
കേസ്സിലെ ഒന്നാം പ്രതി താണിശ്ശേരി സ്വദേശി ഐനിയില്‍ വീട്ടില്‍ രഞ്ജിത്ത് (32), രണ്ടാം പ്രതി നെല്ലായി സ്വദേശി മാടാനി വീട്ടില്‍ ബോംബ് ജിജോ എന്ന് വിളിക്കുന്ന ജിജോ ജോര്‍ജ് (33), മൂന്നാം പ്രതി കാറളം പുല്ലത്തറ സ്വദേശി പെരിങ്ങാട്ട് വീട്ടില്‍ പക്രു എന്ന് വിളിക്കുന്ന നിധീഷ് (30), നാലാം പ്രതി കരുവന്നൂര്‍ സ്വദേശി കറപ്പ് പറമ്പില്‍ മാന്‍ഡ്രു എന്ന് വിളിക്കുന്ന അഭിനന്ദ് (25), അഞ്ചാം പ്രതി ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി കുന്നത്താന്‍ വീട്ടില്‍ മെജോ (28), എട്ടാം പ്രതി ഇരിങ്ങാലക്കുട ഗാന്ധിഗ്രാം വേലത്തിക്കുളം സ്വദേശി ടുട്ടു എന്ന് വിളിക്കുന്ന അഭിഷേക് (25) എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ എസ് രാജീവ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികള്‍ കൊലപാതകം, വധശ്രമം, ഗുഢാലോചന, സംഘം ചേരല്‍, വീട്ടിലേക്ക് അതിക്രമിച്ച് കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തി. ആറാം പ്രതി കാറളം പുല്ലത്തറ സ്വദേശി തൊട്ടിപ്പുള്ളി നിധിന്‍, ഏഴാം പ്രതി കാറളം സ്വദേശി ദിലീഷ്, ഒമ്പതാം പ്രതി കാറളം പുല്ലത്തറ സ്വദേശി കരണക്കോട്ട് അര്‍ജ്ജുന്‍, പത്താം പ്രതി പൊറത്തിശ്ശേരി സ്വദേശി സാഗവ്, പതിനൊന്നാം പ്രതി പൊറത്തിശ്ശേരി സ്വദേശി സാഗര്‍, പന്ത്രണ്ടാം പ്രതി പൊറത്തിശ്ശേരി സ്വദേശി സനല്‍ ദാസന്‍, പതിമൂന്നാം പ്രതി കാറളം പുല്ലത്തറ സ്വദേശി ഏറ്റു ആശാന്‍ എന്ന് വിളിക്കുന്ന സുജിത്ത് ഇവരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ജുവനൈല്‍ പ്രതിയെയും കോടതി വെറുതെ വിട്ടയച്ചു.