ഇടപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, ഒരാൾ പിടിയിൽ

Update: 2024-09-16 05:37 GMT
ഇടപ്പള്ളിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, ഒരാൾ പിടിയിൽ

കൊച്ചി: നഗരത്തിൽ ഇടപ്പള്ളിക്കടുത്ത മരോട്ടിച്ചുവട്ടിലെ കള്ളുഷാപ്പിന് സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലിസ്. ഇടപ്പള്ളി കുനംതൈ സ്വദേശി പ്രവീണിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശി സമീറാണ് പോലിസ് പിടിയിലായിട്ടുള്ളത്. പോലിസിനു ലഭിച്ച വിവരമനുസരിച്ച് സംഭവ സമയം ഇവരോടൊപ്പമുള്ള മറ്റൊരാൾക്കായി പോലിസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശിയാണ് അയാൾ എന്നാണ് അറിയാൻ കഴിഞ്ഞത്.

മരോട്ടിച്ചുവട്ടിലെ കള്ളുഷാപ്പിനു സമീപം ഞായറാഴ്ചയാണ് പ്രവീണിനെ മരിച്ച നിലയിൽ കണ്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കവും സംഘർഷവുമാവാം മരണകാരണമെന്ന നിഗമനത്തിലാണ് പോലിസ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് സമീറിനെ കസ്റ്റഡിയിലെടുത്തത്.

Tags:    

Similar News