ട്രെയിന്‍ തട്ടി ഗൃഹനാഥന്‍ മരിച്ചു

പയ്യോളി ഭജനമഠം കാരേക്കാട് പള്ളിക്ക് സമീപം നല്ലോളി കുമാരന്‍ (55) ആണ് മരിച്ചത്.

Update: 2020-10-09 14:07 GMT

പയ്യോളി: ട്രെയിന്‍ തട്ടി ഗൃഹനാഥന്‍ മരിച്ചു. പയ്യോളി ഭജനമഠം കാരേക്കാട് പള്ളിക്ക് സമീപം നല്ലോളി കുമാരന്‍ (55) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി വീട്ടിലേക്ക് പോവുമ്പോള്‍ കാപ്പിരിക്കാടിന് സമീപം റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. എന്നാല്‍, ഇന്ന് രാവിലെ ഏഴോടെയാണ് മൃതേദേഹം കണ്ടെത്തിയത്. പയ്യോളി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: പ്രേമ മക്കള്‍: ഷബിന്‍, വിബിന്‍. സഹോദരങ്ങള്‍: അരവിന്ദന്‍, ബാലകൃഷ്ണന്‍, അശോകന്‍, ദിനേശന്‍, പരേതനായ സദാനന്ദന്‍.


Tags:    

Similar News