ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നല്‍കിയില്ല; ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു

ആദ്യം ചോദ്യം ചെയ്യലില്‍ മുബാറക് കൊലപാതകം നിഷേധിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച അദ്ദേഹം തന്നെ സൊലദേവനഹള്ളി പോലിസ് സ്‌റ്റേഷനിലെത്തി കൊലപാതകം ഏറ്റുപറയുകയായിരുന്നു.

Update: 2021-08-24 19:35 GMT

ബെംഗളൂരു: ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നല്‍കാത്തതില്‍ കുപിതനായ യുവാവിന്റെ മര്‍ദ്ദനമേറ്റു ഭാര്യ മരിച്ചു.ബെംഗളൂരുവിലാണ് സംഭവം. 30കാരനായ മുബാറക് പാഷയുടെ മര്‍ദ്ദനത്തിലാണ് ഭാര്യ ഷിറിന്‍ ഭാനു കൊല്ലപ്പെട്ടത്.

മകളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ഷിറിന്‍ ബാനുവിന്റെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം ചോദ്യം ചെയ്യലില്‍ മുബാറക് കൊലപാതകം നിഷേധിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച അദ്ദേഹം തന്നെ സൊലദേവനഹള്ളി പോലിസ് സ്‌റ്റേഷനിലെത്തി കൊലപാതകം ഏറ്റുപറയുകയായിരുന്നു.

ഈ മാസം 18ന് രാത്രി ഭാര്യയോട് ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയതായി കണ്ടില്ല. ഭാര്യയോട് ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കിട്ടിയ മരവടി ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ ഭാര്യ മരിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികള്‍ ഉറങ്ങുകയായിരുന്നു. ഭാര്യയുടെ മൃതദേഹം ചാക്കില്‍ കെട്ടി ചിക്കബനവര തടാകത്തില്‍ ഉപേക്ഷിച്ചുവെന്നും മുബാറക് പോലിസിനോട് പറഞ്ഞു.

കിടക്ക നിര്‍മാണ തൊഴിലായിരുന്നു മുബാറക് നിസ്സാര കാര്യങ്ങളുടെ പേരില്‍ ഭാര്യയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് ഷിറിന്‍ പരാതിപ്പെട്ടിരുന്നു.

Tags:    

Similar News