പ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍ പിഎസ്ജിക്ക് കഷ്ടകാലം

ലൗട്ടേരോ മാര്‍ട്ടിന്‍സാണ് ഇന്ററിന്റെ നാല് ഗോളും സ്‌കോര്‍ ചെയ്തത്.

Update: 2023-10-01 03:43 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും തോല്‍വി. അട്ടിമറി വീരന്‍മാരായ വോള്‍വ്‌സ് 2-1നാണ് ഇന്ന് സിറ്റിയെ വീഴ്ത്തിയത്. സിറ്റി താരം റൂബന്‍ ഡയസ്സിന്റെ സെല്‍ഫ് ഗോളാണ് വോള്‍വ്‌സിന് ലീഡ് നല്‍കിയത്. തുടര്‍ന്ന് സിറ്റി അല്‍വാരസിലൂടെ സമനില പിടിച്ചു. പിന്നീട് 66ാം മിനിറ്റില്‍ ഹാവങ് ഹ ചാനിന്റെ വണ്ടര്‍ ഗോള്‍ വോള്‍വ്‌സിന് ജയമൊരുക്കുകയായിരുന്നു.ക്രിസ്റ്റല്‍ പാലസിനോട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരു ഗോളിന് പരാജയപ്പെട്ടു. മറ്റൊരു മല്‍സരത്തില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത നാല് ഗോളിന് ആഴ്‌സണല്‍ പരാജയപ്പെടുത്തി. ന്യൂകാസില്‍ യുനൈറ്റഡ് ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. ടോട്ടന്‍ഹാമിനോട് ലിവര്‍പൂള്‍ 2-1ന്റെ തോല്‍വിയും രുചിച്ചു. പുതുമുഖരായ ലുട്ടണിനോട് എവര്‍ട്ടണ്‍ 2-1ന്റെ തോല്‍വി വഴങ്ങി.


 സ്പാനിഷ് ലീഗില്‍ ജിറോണയെ പരാജയപ്പെടുത്തി റയല്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയം. ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തെത്തി. സലെറനിറ്റാനയെ എതിരില്ലാത്ത നാല് ഗോളിന് ഇന്റര്‍പരാജയപ്പെടുത്തി. സബ്ബായി കളത്തിലിറങ്ങിയ അര്‍ജന്റീനയുടെ ലൗട്ടേരോ മാര്‍ട്ടിന്‍സാണ് ഇന്ററിന്റെ നാല് ഗോളും സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ എസി മിലാന്‍ ലാസിയോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ലീസിനെ എതിരില്ലാത്ത നാല് ഗോളിന് നപ്പോളിയും പരാജയപ്പെടുത്തി.


 ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്കിന് സമനില. ആര്‍ബി ലെപ്‌സിഗിനെ 2-2ന് ബയേണ്‍ സമനിലയില്‍ പിടിച്ചു. ഹാരികെയ്‌നും സാനെയുമാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്.ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിയുടെ കഷ്ടകാലം തുടരുന്നു. ഇന്ന് ഇത്തിരികുഞ്ഞന്‍മാരായ ക്ലെര്‍മോണ്ടിനോട് ഗോള്‍ രഹിത സമനില വഴങ്ങി.





Tags:    

Similar News