പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത് ചെല്‍സി

Update: 2024-04-05 06:29 GMT

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നാമത് തുടരും. ഇന്ന് ഷെഫീല്‍ഡ് യുനൈറ്റഡിനെ 3-1ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂളിന്റെ ജയം. ഈ വിജയത്തോടെ എട്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഒന്നാം സ്ഥാനത്ത് രണ്ട് പോയിന്റിന്റെ ലീഡില്‍ നില്‍ക്കുകയാണ് ലിവര്‍പൂള്‍.

ലിവര്‍പൂള്‍ 17ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസിലൂടെ ലീഡ് എടുത്തു. ഈ ഗോളിന് ശേഷവും കളിയില്‍ ലിവര്‍പൂള്‍ തന്നെ ആധിപത്യം തുടര്‍ന്നു. രണ്ടാം പകുതിയില്‍ 58ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളിലൂടെ ആയിരുന്നു ഷെഫീല്‍ഡ് സമനില പിടിച്ചത്. 77ാം മിനിറ്റില്‍ മാക് അലിസ്റ്ററിന്റെ ഒരു ഗംഭീര സ്‌ട്രൈക്ക് ലിവര്‍പൂളിന് ലീഡ് തിരികെ നല്‍കി. പെനാള്‍ട്ടി ബോക്‌സിന്റെ എഡ്ജില്‍ നിന്ന് മാക് അലിസ്റ്റര്‍ തൊടുത്ത ഷോട്ട് ഈ സീസണില്‍ കണ്ട മികച്ച ഗോളുകളില്‍ ഒന്നായിരിന്നു. ഇതിനു ശേഷം 90ാം മിനിറ്റില്‍ ഗാക്‌പോയുടെ ഗോള്‍ ലിവര്‍പൂളിന്റെ വിജയം ഉറപ്പിച്ചു.

ഇന്ന് നടന്ന ഒരു മറ്റൊരു അത്ഭുത ത്രില്ലറില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 97 മിനിറ്റ് വരെ 3-2ന് മുന്നിട്ടു നിന്ന മത്സരത്തില്‍ ചെല്‍സി 4-3ന് വിജയിച്ചു. അവസാന രണ്ടു മിനിറ്റില്‍ രണ്ട് ഗോളുകള്‍ നേടിയാണ് ചെല്‍സി വിജയിച്ചത്. പാല്‍മറുടെ ഹാട്രിക്ക് ആണ് ചെല്‍സിയെ വിജയത്തിലേക്ക് എത്തിച്ചത്.ചെല്‍സിയുടെ മറ്റൊരു ഗോള്‍ ഗാല്‍ഗറിന്റെ വകയായിരുന്നു. യുനൈറ്റഡിനായി ഗര്‍ണാഷോ ഇരട്ട ഗോളുകള്‍ നേടി. മറ്റൊരു ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു.




Tags:    

Similar News