ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; സിറ്റിയെ സമനിലയില്‍ പൂട്ടി ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍ ബഹുദൂരം മുന്നില്‍
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ ലിവര്‍പൂളും സിറ്റിയും സമനിലയില്‍ കുരുങ്ങി. മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റോണ്‍സിലൂടെ 23ാം മിനിറ്റില്‍ ലീഡെടുത്തു. തുടര്‍ന്ന് 50ാം മിനിറ്റില്‍ മാക്ക് അലിസ്റ്റര്‍ ലിവര്‍പൂളിന് സമനില നല്‍കി. ലീഗില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തും ഒരു പോയിന്റ് വ്യത്യാസത്തില്‍ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. ആഴ്‌സണലാണ് ഒന്നാമത് നില്‍ക്കുന്നത്. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി. ബേണ്‍ലി-വെസ്റ്റ്ഹാം മല്‍സരവും(2-2) സമനിലയില്‍ കുരുങ്ങി.
സ്പാനിഷ് ലീഗില്‍ സെല്‍റ്റാ വീഗോയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. ഒന്നാം സ്ഥാനത്തുള്ള റയലിന് 69 പോയിന്റാണുള്ളത്. വിനീഷ്യസ് ജൂനിയര്‍, ഗുയേറ്റാ, ഗുള്ളര്‍ എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയതത്. ഒരു ഗോള്‍ സെല്‍റ്റാ താരത്തിന്റെ സെല്‍ഫ് ഗോളാണ്. ലീഗില്‍ ജിറോണ 62 പോയിന്റുമായി രണ്ടാം സ്ഥാനത്തും ബാഴ്‌സലോണ 61 പോയിന്റുമായി ഒന്നാം സ്ഥാനത്തുമാണ്.
ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് സമനില കുരുക്ക്. റെമിസിനോട് 2-2നാണ് പിഎസ്ജി സമനില വഴങ്ങിയത്. മല്‍സരത്തില്‍ കിലിയന്‍ എംബാപ്പെയില്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. ലീഗില്‍ 56 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്താണ്. 10 പോയിന്റ് വ്യത്യാസത്തില്‍ ബ്രീസ്റ്റ് രണ്ടാമത് നില്‍ക്കുന്നു.