ജിസി മുര്‍മു രാജിവെച്ചു; മനോജ് സിന്‍ഹ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണര്‍

ജമ്മു കശ്മീരിന്റെ ലഫ്റ്റനനന്റ് ഗവര്‍ണറായി നിയമിതനായി ഒരുവര്‍ഷത്തിന് ശേഷമാണ് മുര്‍മുവിന്റെ രാജി. മുര്‍മു അടുത്ത കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Update: 2020-08-06 03:21 GMT

ശ്രീനഗര്‍: പ്രഥമ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജിസി മുര്‍മു രാജിവെച്ചു. ജിസി മുര്‍മുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. ജമ്മു കശ്മീരിന്റെ ലഫ്റ്റനനന്റ് ഗവര്‍ണറായി നിയമിതനായി ഒരുവര്‍ഷത്തിന് ശേഷമാണ് മുര്‍മുവിന്റെ രാജി. മുര്‍മു അടുത്ത കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രാജീവ് മെഹ്‌റിഷി വിരമിക്കുന്ന സാഹചര്യത്തിലാണ് ജിസി മുര്‍മു പുതിയ സിഎജി ആയി സ്ഥാനമേല്‍ക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ മുര്‍മു ശ്രീനഗര്‍ വിട്ടതായും അദ്ദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 1985 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫിസറായ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിക്കപ്പെടും മുമ്പ് ധനകാര്യ മന്ത്രാലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.




Tags:    

Similar News