യുഎസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം: ഉമര്‍ അബ്ദുല്ലയെ വീടിനടുത്തുളള തടവറയിലേക്ക് മാറ്റുന്നു
കഴിഞ്ഞ ആഗസ്റ്റ് 5ന് അനുച്ഛേദം 370 റദ്ദാക്കിയ അന്നു മുതല്‍ ഉമര്‍ തടവറയിലാണ്. ഹരി നിവാസ് എന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്
ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നത്തില്‍ യുഎസ് നിലപാടുകളില്‍ ഇന്ത്യയ്ക്ക് ആശങ്ക. ഉമര്‍ അബ്ദുല്ലയെ അദ്ദേഹത്തെ ഇതുവരെ താമസിപ്പിച്ചിരിക്കുന്നിടത്തുനിന്ന് ഔദ്യോഗിക വസതിക്കു സമീപത്തുള്ള മറ്റൊരു ബംഗ്ലാവിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതിയ ബംഗ്ലാവും തടവറയായി പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ തീരുമാനിക്കുന്നതേയുള്ളൂ.
യുഎന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് കരുതുന്നത്. വരുന്ന ഫെബ്രുവരിയിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. അതോടൊപ്പം ഒരു സംഘം കേന്ദ്ര മന്ത്രിമാര്‍ കശ്മീര്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതിന്റെ ഭാഗവുമാണിത്.
കഴിഞ്ഞ ആഗസ്റ്റ് 5ന് അനുച്ഛേദം 370 റദ്ദാക്കിയ അന്നു മുതല്‍ ഉമര്‍ തടവറയിലാണ്. ഹരി നിവാസ് എന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഫറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലുമാണ്. മറ്റൊരു മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്രാന്‍സ്‌പോര്‍ട്ട് ലെയ്‌നിലെ ഗസ്റ്റ് ഹൗസില്‍ തടവുജീവിതം നയിക്കുന്നു.
യുഎന്‍ സുരക്ഷാസേനയില്‍ ചൈന ഒഴിച്ചുള്ള എല്ലാ അംഗങ്ങളും ഇന്ത്യയെ പിന്തുണക്കുന്നുണ്ടെങ്കിലും യുഎസ് ഇടഞ്ഞു തന്നെയാണ് നില്‍ക്കുന്നത്. കശ്മീരിലെ രാഷ്ട്രീയനേതാക്കളെ തടവില്‍ പാര്‍പ്പിച്ചതും ഇന്റര്‍നെറ്റ് നിരോധനവും മുഖ്യപ്രശ്‌നമാണെന്നാണ് യുഎസ് നിലപാട്. കഴിഞ്ഞ ആഴ്ചയിലും ഇതവര്‍ ആവര്‍ത്തിച്ചിരുന്നു. അതേസമയം യുഎന്‍ സുരക്ഷാസമിതിയില്‍ ചൈനയുടെ നീക്കത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ന് യുഎന്‍ സുരക്ഷാസമിതിയില്‍ കശ്മീര്‍ വിഷയത്തില്‍ അടഞ്ഞവാതില്‍ ചര്‍ച്ച നടത്തുന്ന അതേ ദിവസം തന്നെയാണ് ഒമര്‍ അബ്ദുല്ലയെ കുറച്ചുകൂടെ അയഞ്ഞ വ്യവസ്ഥയോടു കൂടി തടവറ മാറ്റുന്നത്.
ആഗസ്റ്റ് 5ന് കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കി അടുത്ത ദിവസങ്ങളില്‍ തന്നെ ചൈന അടഞ്ഞവാതില്‍ ചര്‍ച്ചയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. പിന്നീട് ഡിസംബര്‍ അവസാനവും അത്തരമൊരു ശ്രമം നടന്നു.