മാരുതിക്കും രക്ഷയില്ല; പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ര​ണ്ട് ദി​വ​സ​ത്തേ​ക്ക് നി​ര്‍​ത്തു​ന്നു

കാ​ര്‍ നി​ര്‍​മാ​താ​ക്ക​ള്‍ ബോം​ബെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന് (ബി​എ​സ്‌ഇ) ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഈ ​വി​വ​ര​മു​ള്ള​ത്. ഈ ​മാ​സം ഏ​ഴി​നും ഒ​മ്പ​തി​നും പ്ലാ​ന്‍റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നാ​ണ് മാ​രു​തി സു​സു​കി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Update: 2019-09-04 10:17 GMT

ഗുഡ്ഗാവ്: പ്രതിസന്ധി രൂക്ഷമായതോടെ മാരുതി സുസുക്കി ഇന്ത്യയിലെ പ്രധാന രണ്ടു നിര്‍മാണപ്ലാന്റുകളുടെ പ്രവര്‍ത്തനം രണ്ടുദിവസത്തേക്ക് നിര്‍ത്തുന്നതായി റിപോർട്ട്. ​ഗു​ഡ്​ഗാവിലെയും മ​നേ​സറിലെയും പ്ലാ​ന്‍റു​ക​ളാ​ണ് ര​ണ്ടു ദി​വ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത്. കാ​ര്‍ നി​ര്‍​മാ​താ​ക്ക​ള്‍ ബോം​ബെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന് (ബി​എ​സ്‌ഇ) ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഈ ​വി​വ​ര​മു​ള്ള​ത്. ഈ ​മാ​സം ഏ​ഴി​നും ഒ​മ്പ​തി​നും പ്ലാ​ന്‍റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നാ​ണ് മാ​രു​തി സു​സു​കി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മാ​രു​തി സു​സു​കി​യു​ടെ വി​ല്‍​പ​ന ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. ജൂ​ലൈ മാ​സ​ത്തി​ലെ വി​ല്‍​പ​ന 36 ശ​ത​മാ​ന​മാ​ണ് കു​റ​ഞ്ഞ​ത്. ചെ​റി​യ മോ​ഡ​ലു​ക​ളാ​യ ആ​ള്‍​ട്ടോ, വാ​ഗ​ണ്‍ ആ​ര്‍ എ​ന്നി​വ​യു​ടെ വി​ല്‍​പ​ന​യി​ല്‍ 69 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ര്‍ നി​ര്‍​മാ​താ​ക്കാ​ളാ​ണ് സു​സു​കി. രാ​ജ്യ​ത്ത് വി​ല്‍​ക്കു​ന്ന മൂ​ന്നി​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ളും സു​സു​കി​യു​ടേ​താ​ണ്.

രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ര്‍ നി​ര്‍‌​മാ​താ​ക്ക​ളാ​യ ഹ്യൂ​ണ്ടാ​യി​യു​ടെ വി​ല്‍​പ​ന 10 ശ​ത​മാ​നം കു​റ​ഞ്ഞു. പു​തി​യ​താ​യി ഇ​റ​ക്കി​യ വെ​ന്യു അ​ട​ക്ക​മു​ള​ള വാ​ഹ​ന​ങ്ങ​ളാ​ണ് ക​ന​ത്ത ത​ക​ര്‍​ച്ച​യി​ല്‍ നി​ന്നും ഹ്യൂ​ണ്ടാ​യി​യെ ര​ക്ഷി​ച്ച​ത്. ഹോ​ണ്ട​യു​ടെ വി​ല്‍​പ​ന​യി​ല്‍ 49 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ട​യോ​ട്ട​യു​ടെ ജൂ​ലൈ മാ​സ​ത്തി​ലെ വി​ല്‍​പ​ന​യി​ല്‍ 24 ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്. മ​ഹീ​ന്ദ്ര​യു​ടെ വി​ല്‍​പ്പ​ന 15 ശ​ത​മാ​ന​വും കു​റ​ഞ്ഞു.

യുഎസ്-ചൈന വ്യാപാരയുദ്ധം; ആരുടെ വയറ്റത്തടിക്കും

Full View

Similar News