ലഖ്‌നോ: പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയാല്‍ ബിജെപിയെ പാര്‍ലമെന്റിലും പുറത്തും പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ മാത്രം എണ്ണം എടുത്താല്‍ മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്ന സാഹചര്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് മായാവതിയുടെ പ്രതികരണം.
സര്‍വേയില്‍ പിന്നാക്കാരുടെ എണ്ണം കൂടി കണക്കാക്കണമെന്നാണ് മായാവതിയുടെ ആവശ്യം. ഏതെങ്കിലും തരത്തില്‍ മോദി ആ ആവശ്യത്തെ പരിഗണിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ പിന്തുണക്കുമെന്ന് മായാവതി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.