ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് പുതിയ എന്‍ജിഒ രൂപീകരിച്ചു;കൂട്ടായ്മയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ല:മുഫീദ തെസ്‌നി

ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ഷീറോ എന്ന പുതിയ സംഘടനയുടെ ചെയര്‍പേഴ്‌സണ്‍

Update: 2022-01-25 07:08 GMT

കോഴിക്കോട്: ഹരിതയില്‍ നിന്നും പുറത്താക്കിയവര്‍ ചേര്‍ന്ന് പുതിയ എന്‍ജിഒ രൂപീകരിച്ചു. സോഷ്യല്‍ ഹെല്‍ത്ത് എംപവര്‍മെന്റ് റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഷീറോ) എന്ന എന്‍ജിഒ ആണ് മുന്‍ ഹരിത നേതൃത്വം രൂപം നല്‍കിയത്.ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് സംഘടനയുടെ ചെയര്‍പേഴ്‌സണ്‍.

എംഎസ്ഡബ്ല്യു, വിമന്‍ സ്റ്റഡീസ് , സൈക്കോളജി, സോഷ്യോളജി കഴിഞ്ഞവര്‍ മാത്രമാണ് എന്‍ജിഒയിലുള്ളതെന്നും കൂട്ടായ്മയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നും മുഫീദ തെസ്‌നി പറഞ്ഞു.

ഹരിതയുടെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഷിഫ എം ആണ് ഷീറോയുടെ ജനറല്‍ സെക്രട്ടറി. ഭാരവാഹികളില്‍ ഒരാളൊഴികെ എല്ലാവരും ഹരിതയുടെ മുന്‍ ഭാരവാഹികളാണ്. ഹരിത നേത്യത്വത്തില്‍ നിന്ന് മുഫീദ അടക്കമുള്ളവരെ മാറ്റിയ സമയത്ത് പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് എന്‍ജിഒ രൂപീകരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് വേണ്ടി നില നില്‍ക്കുകയാണ് ഷീറോ സംഘടനയുടെ ലക്ഷ്യമെന്നും, അസമത്വവും അനീതിയും നിറഞ്ഞ സൊസൈറ്റിയില്‍ ഞങ്ങളാല്‍ കഴിയും വിധം തുല്ല്യനീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മുഫീദ തെസ്‌നി ഫേസ്ബുക്കില്‍ കുറിച്ചു.

Tags:    

Similar News