ന്യൂഡല്‍ഹി: കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്ക് ഡൗണ്‍ രണ്ട് ആഴ്ച കൂടി നീട്ടി. ദുരന്ത നിവാരണ നിയമം(2005)അനുസരിച്ചാണ് ലോക്ക് ഡൗണ്‍ നീട്ടിയിട്ടുള്ളത്. നേരത്തെയുള്ളയുള്ള ഉത്തരവനുസരിച്ച് രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കേണ്ടതായിരുന്നു. മെയ് മൂന്നിനു ശേഷം രണ്ടാഴ്ചയ്ക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇതോടെ ലോക്ക് ഡൗണ്‍ മെയ് 17വരെ നീളും.
ഇതുവരെ നടപ്പാക്കിയ ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ ഗുണകരമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. ഈ കാലയളവില്‍ സോണ്‍ തിരിച്ച് നിയന്ത്രണങ്ങളില്‍ ചില ഇളവുകളുണ്ടാവും.
അവസാന 21 ദിവസം കൊവിഡ് 19 രോഗികളില്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണ്‍. രോഗികളുടെ എണ്ണം, ഇരട്ടിക്കാന്‍ എടുക്കുന്ന സമയം തുടങ്ങിയവയൊക്കെ സോണ്‍ തരംതരവിനുവേണ്ടി ഉപയോഗിക്കും. റെഡ്, ഗ്രീന്‍ സോണുകളല്ലാത്തവയാണ് ഓറഞ്ച് സോണ്‍. ഗ്രീന്‍ സോണുകളില്‍ ബസ് ഗതാഗതത്തിനു ഉപാധികളോടെ അനുമതിയുണ്ട്. മറ്റ് സോണുകളില്‍ പൊതുഗതാഗതം ഉണ്ടാവില്ല.