മിനി ഊട്ടി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കുക; കാംപയിനുമായി യൂത്ത് ഹോസ്റ്റല്‍സ്
വേങ്ങര: വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ പ്ലാസ്റ്റിക് ഫ്രീ കാംപയിന്‍ നടത്തി. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മലപ്പുറം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെറിയമുണ്ടം മാസ്‌ക് ടീം ക്ലബും, കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജിലെ എന്‍എസ്എസ് യൂനിറ്റും സംയുക്തമായി പ്രചരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. വളണ്ടിയര്‍മാര്‍ എത്തി മിനി ഊട്ടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. വേങ്ങര സിഐ പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ മലപ്പുറം യൂനിറ്റ് പ്രസിഡന്റ് യൂസുഫ് തൈകാടന്‍ അധ്യക്ഷനായി. ഊരകം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അഷ്‌റഫ്, പഞ്ചായത്ത് മെമ്പര്‍ ബീന പൗള്‍, ഡോ. പി യു സുനീഷ് എന്നിവര്‍ സംസാരിച്ചു.
യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മലപ്പുറം യൂനിറ്റ് ഭാരവാഹികളായ ഷാഹുല്‍ പറമ്പന്‍ , മന്‍സൂര്‍ മൂപ്പന്‍,മാസ്‌ക് ടീം പ്രസിഡന്റ് അഡ്വ.മുഹമ്മദ് റഫീഖ് കായല്‍മടത്തില്‍, മുസമ്മില്‍ വരിക്കൊട്ടില്‍,ആഷിഖ് മൂസഹാജിപടി, എം എം റാഫി എന്നിവര്‍ നേതൃത്വം നല്‍കി.