'ഓഫിസില്‍ വിളിച്ച് ഭീഷണിപ്പെടുത്തി'-പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസില്‍ മന്ത്രി കെ രാധാകൃഷ്ണന്‍
ഭീഷണിക്കെതിരേ പോലിസില്‍ പരാതിപ്പെടുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
തിരുവനന്തപുരം: പട്ടിക ജാതി ഫണ്ട് തട്ടിപ്പില്‍ നടപടിയെടുക്കാന്‍ തുടങ്ങിയതോടെ തന്റെ ഓഫിസില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഭീഷണിക്കെതിരേ പോലിസില്‍ പരാതിപ്പെടുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പട്ടികജാതി ക്ഷേമവകുപ്പില്‍ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസ് അനേഷണം തുടങ്ങിയതോടെ ഫോണില്‍ വിളിച്ച് തെറിയും ഭീഷണിയുമുണ്ടായി. അത്തരം ഭീഷണിക്ക് വശംവദരാകില്ലെന്നും മന്ത്രി പറഞ്ഞു.
പട്ടിക ക്ഷേമ ഫണ്ട് തട്ടിപ്പുകേസില്‍ പ്രതികളുമായി പോലിസ് തെളിവെടുപ്പ്് നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിക്കെതിരേ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഈ കേസിലെ പ്രതി മഹേഷ്, ലാപ് ടോപും ഐ ഫോണും ഡല്‍ഹിയില്‍ വച്ച് നശിപ്പിച്ചെന്ന വെളിപ്പടുത്തലില്‍ പോലിസ് തെളിവെടുപ്പിന് ഡല്‍ഹിലേക്ക് തിരിക്കാനിരിക്കെയാണ് ഭീഷണി.
പട്ടിജാതി വിഭാഗങ്ങള്‍ക്കുള്ള വിവാഹ-ക്ഷേമ പദ്ധതി ഫണ്ടുകള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. ലക്ഷങ്ങളാണ് മഹേഷും സംഘവും ഇത്തരത്തില്‍ തട്ടിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവിനും ഈ തട്ടിപ്പില്‍ പങ്കുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
കയ്യിട്ടുവാരുന്നവരെ വകുപ്പിന് വേണ്ടെന്നും ആരെയും സംരക്ഷിക്കില്ലെന്നും നേരത്തെ മന്ത്രി പറഞ്ഞിരുന്നു.