'ഉത്തരവുകള്‍ തന്നിഷ്ടപ്രകാരം ചില ഉദ്യോഗസഥര്‍ വ്യാഖ്യാനിച്ചു, ഉദ്യോഗസ്ഥരെല്ലാം നല്ലവരെന്ന് പറയുന്നില്ല'-മന്ത്രി എകെ ശശീന്ദ്രന്‍
ക്രമക്കേടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാന്‍ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ശ്രമം
തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥരെല്ലാം നല്ലവരെന്നു പറയുന്നില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മുട്ടില്‍ മരം മുറി സംബന്ധിച്ച് സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരം ഉത്തരവുകള്‍ വ്യാഖ്യാനിച്ചു. ഒക്ടോബര്‍ 24ന് ശേഷം പട്ടയ ഭൂമികളില്‍ പലതും നടന്നു. റവന്യൂ സെക്രട്ടറിയുടെ ഉത്തരവിലെ പാകപ്പിഴകള്‍ കലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടമായതിനാല്‍ പലര്‍ക്കും ശ്രദ്ധിക്കാനാവുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വനം കൊള്ള പുറത്ത് കൊണ്ട വന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിഎഫ്ഒ ധനേഷ് കുമാറിനെ ആദ്യം ഒഴിവാക്കിയതില്‍, തന്നിഷ്ടം നടപ്പിലാക്കാന്‍ ആരെയും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും എകെ ശശീന്ദന്‍ പറഞ്ഞു.
എന്നാല്‍, ക്രമക്കേടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാനാണ് മുന്‍ മന്ത്രിമാരുടെ ഉള്‍പ്പെടെ ശ്രമം.
മുന്‍ വനം മന്ത്രി കെ രാജു, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് സിപിഐ നേതൃത്വം സിപിഎമ്മിനെ അറിയിച്ചു. അതേസമയം, വനം മന്ത്രി എകെ ശശീന്ദ്രന്റെ മുന്‍ മന്ത്രിമാരെ വിമര്‍ശിക്കുന്ന നിലപാട് ശരിയല്ലെന്നും സിപിഐ പറയുന്നു.