സ്ത്രീധന സമ്പ്രദായത്തിനെതിരേ ഓണ്‍ലൈന്‍ സെമിനാര്‍ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു
അബൂദബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറവും, അല്‍ ഐന്‍ പ്രൊവിന്‍സും സംയുക്തമായി 'സ്ത്രീധന സമ്പ്രദായവും സമകാലീന കേരളവും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. സൂമില്‍ 31 ജൂലൈ വൈകിട്ട് ഇന്ത്യന്‍ സമയം ഏഴരയ്ക്ക് ആരംഭിച്ച സെമിനാര്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു. ഔദ്യോഗികതലത്തിലും സംഘടനാപരമായും സ്ത്രീധന സംബന്ധമായ വിഷയത്തില്‍ നടക്കുന്ന നീക്കങ്ങളെകുറിച്ച് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം പ്രസംഗത്തില്‍ സംസാരിച്ചു.
അല്‍ഐന്‍ പ്രൊവിന്‍സ് പ്രസിഡന്റ് വര്ഗീസ് പനക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ തങ്കമണി ദിവാകരന്‍ സ്വാഗത പ്രസംഗവും, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ജാനറ്റ് വര്ഗീസ്, ഗ്ലോബല്‍ പ്രെസിഡന്റ്‌റ് ടി.പി.വിജയന്‍ ആശംസകളും നേര്‍ന്നു. കേരള കൗമുദി പത്രാധിപസമിതി അംഗവും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയുമായ വത്സമണി, എഴുത്തുകാരിയും പ്രമുഖ കൗണ്‍സിലറുമായ ജസീന ബക്കര്‍, അഭിഭാഷക സംഗീത ലക്ഷ്മണ എന്നിവര്‍ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തി.
സമൂഹത്തില്‍ പ്രത്യേകിച്ച് മലയാളികളുടെയിടയില്‍ നിലനില്‍ക്കുന്ന സ്ത്രീധനം എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. മാതാപിതാക്കള്‍ വിവാഹിതരായ മക്കളുടെ വൈവാഹിക സംബന്ധമായ കാര്യങ്ങളില്‍ എങ്ങനെ, എപ്പോള്‍ ഇടപെടണമെന്നും സ്ത്രീധനം സംബന്ധിച്ച നിയമപരമായ വസ്തുതകളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെ കുറിച്ചും ചടങ്ങില്‍ ചര്‍ച്ചനടന്നു. ലോകമെമ്പാടുമുള്ള വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഭാരവാഹികളും അംഗങ്ങളും സെമിനാറില്‍ പങ്കെടുത്തു. മിഡില്‍ ഈസ്റ്റ് ട്രെഷറര്‍ രാജീവ് കുമാര്‍, അല്‍ഐന്‍ പ്രൊവിന്‍സ് സെക്രട്ടറി ബിജു ജോസഫ്, ട്രെഷറര്‍ ലാല്‍, വിമന്‍സ് ഫോറം സെക്രട്ടറി അഞ്ജന രാജീവ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഇന്ത്യ റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഗീതാ രമേശ്, മിഡില്‍ഈസ്റ്റ് വിമന്‍സ് ഫോറം പ്രസിഡന്റ് എസ്‌തേര്‍ ഐസക് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. ഗ്ലോബല്‍ വി.പി. ചാള്‍സ് പോള്‍, മിഡില്‍ഈസ്റ്റ് ചെയര്‍മാന്‍ ടി.കെ.വിജയന്‍, പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, സെക്രട്ടറി സന്തോഷ് കേട്ടേത്ത്, അല്‍ഐന്‍ പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സുധാകരന്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് മീഡിയ ചെയര്‍മാന്‍ വി.എസ്.ബിജുകുമാര്‍ അറിയിച്ചു.