കെ വി തോമസിനല്ല യുവാക്കള്‍ക്കാണ് പ്രധാന്യം കൊടുക്കേണ്ടതെന്ന് എം എം ലോറന്‍സ്
കെ.വി തോമസിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കൊച്ചി: യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെ. വി തോമസിനല്ല പകരം പ്രാധാന്യം നല്‍കേണ്ടതെന്നും മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ്. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ. വി തോമസ് ആലോചിക്കണമെന്നും എംഎം ലോറന്‍സ് പറഞ്ഞു. കെ വി തോമസ് ആവശ്യപ്പെട്ട സ്ഥാനങ്ങള്‍ കോണ്‍ഗ്രസില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം സിപിഎമ്മുമായി സഹകരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിറകെയാണ് എം എം ലോറന്‍സിന്റെ അഭിപ്രായ പ്രകടനം.
കെ.വി തോമസിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കെ. വി തോമസിനേക്കാള്‍ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കില്‍ എറണാകുളത്ത് അവര്‍ക്ക് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടതെന്ന് എം എം ലോറന്‍സ് പറഞ്ഞു. ഇനിയും മത്സസരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫിനകത്ത് സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ. വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും എംഎം ലോറന്‍സ് അഭിപ്രായപ്പെട്ടു.