കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; പരാതിക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

Update: 2025-03-23 03:08 GMT
കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; പരാതിക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പോലിസ്. സംഭവത്തില്‍ പരാതിക്കാരന്‍ അടക്കം രണ്ടു പേരെ പോലിസ് പിടികൂടി. കവര്‍ച്ച പോയതായി പറയുന്ന പണം കുഴല്‍പ്പണം ആണോയെന്ന് പോലിസ് സംശയിക്കുന്നു. കവര്‍ച്ച നാടകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് പണം പോയെന്ന് പറഞ്ഞ് ആനക്കുഴിക്കര സ്വദേശി റഈസാണ് പോലിസില്‍ പരാതി നല്‍കിയിരുന്നത്. കാറില്‍ ചാക്കില്‍ സൂക്ഷിച്ച പണം നഷ്ടമായെന്നായിരുന്നു പരാതി. ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്തുനിന്നു ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിരുന്നതാണെന്നാണ് റഈസ് പോലിസിനോട് പറഞ്ഞിരുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം പണച്ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പരാതി വ്യാജമാണെന്ന് പോലിസിന് ബോധ്യപ്പെട്ടത്.

Similar News