ന്യൂയോര്‍ക്ക്: ലോകത്ത് 12 രാജ്യങ്ങളിലായി 80 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. 50 പേര്‍ രോഗബാധ സംശയിക്കുന്നവരായുണ്ട്.
സാധാരണ മൃഗങ്ങളില്‍ കാണപ്പെടുന്ന ഈ രോഗബാധ ഇടക്ക് ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കാനഡ, യുഎസ്, ആസ്‌ട്രേലിയ, എന്നീ രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തി. കൊവിഡിനുശേഷം അടുത്ത രോഗവ്യാപനം കുരങ്ങുപനിയായിരിക്കുമെന്നാണ് കരുതുന്നത്.
രോഗം സ്ഥിരീകരിച്ച പ്രധാന രാജ്യങ്ങള്‍
സ്വിറ്റ്‌സര്‍ലാന്‍ഡ്: ഇന്ന് വൈകീട്ടാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചത്.
സ്‌പെയിന്‍: 31 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 24 എണ്ണം വെള്ളിയാഴ്ചയാണ് റിപോര്‍ട്ട് ചെയ്തത്. മാന്‍ഡ്രിഡ് പ്രദേശത്താണ് കൂടുതല്‍ രോഗികള്‍. 18 പേര്‍ക്ക് രോഗം സംശയിക്കുന്നു. അതില്‍ 15 എണ്ണവും മാന്‍ഡ്രിഡില്‍.
പോര്‍ച്ചുഗല്‍: 23 കേസുകള്‍. ആരും ആശുപത്രിയിലില്ല. എല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ടു.
നെതര്‍ലാന്‍ഡ്: വെള്ളിയാഴ്ച ആദ്യ കേസ് റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ രോഗബാധയ്ക്കുള്ള സാധ്യത കാണുന്നു.
ഇസ്രായേല്‍: 30 വയസ്സുള്ള ഒരാള്‍ക്ക് രോഗം സംശയിക്കുന്നു. ആരോഗ്യനില തൃപ്തികരം.
ജര്‍മനി: യൂറോപ്പ് കണ്ടതില്‍വച്ചേറ്റവും തീവ്രമായ രോഗബാധയാവാന്‍ സാധ്യതയുണ്ടെന്ന് ജര്‍മന്‍ ആരോഗ്യവകുപ്പ്. ആദ്യ കേസ് ബവാറിയന്‍ പ്രദേശത്ത്.
ബല്‍ജിയം: 3 കേസുകള്‍. സ്വവര്‍ഗാനുരാഗികളില്‍ രോഗവ്യാപനം കൂടുതലുള്ളതായി ആരോഗ്യവകുപ്പ്.
യുകെ: 20 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ പേരുടെയും രോഗബാധ തീവ്രമല്ല. വസൂരിക്കുള്ള മരുന്ന് കുരങ്ങുപനിക്കും ഫലപ്രദമെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്.
യുഎസ്: ഒരു കേസ് മാത്രം. കാനഡയില്‍ നിന്നെത്തിയ ആള്‍. ന്യൂയോര്‍ക്കില്‍ ഒരാള്‍ക്ക് രോഗം സംശയിക്കുന്നു.
ഇറ്റലി: 3 കേസുകള്‍ സ്ഥിരീകരിച്ചു. 2 എണ്ണം റോമിലെ ഒരു ആശുപത്രിയില്‍നിന്നാണ്. സ്‌പെയിനില്‍നിന്ന് മടങ്ങിയ ഒരാള്‍ക്കാണ് രോഗബാധ.
കാനഡ: 5 കേസുകള്‍. എല്ലാം വെള്ളിയാഴ്ചയാണ് റിപോര്‍ട്ട് ചെയ്തത്. 2 ഡസന്‍ പേര്‍ക്ക് രോഗം സംശയിക്കുന്നു.
ആസ്‌ട്രേലിയ: ആദ്യ കേസ് വെള്ളിയാഴ്ച കണ്ടെത്തി. യുകെയില്‍നിന്ന് മടങ്ങിയ ആളാണ്. സിഡ്‌നിയില്‍ 40കാരനും രോഗം സംശയിക്കുന്നു.