റിയാദ്: 2022 അവസാനത്തോടെ സൗദി അറേബ്യയിലെ പത്ത് നഗരങ്ങളില്‍ കൂടി തിയേറ്ററുകള്‍ നിര്‍മിക്കും. നിലവില്‍ ആറ് നഗരങ്ങളിലാണ് തിയേറ്ററുകളുള്ളത്. ലോകത്തെ പ്രമുഖ ഫിലിം എക്‌സിബിറ്റേഴ്‌സ് കമ്പനിയായ വോക്‌സ് സിനിമാസിന് നിലവില്‍ സൗദിയില്‍ 15 തിയേറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനകം തിയേറ്ററുകളുടെ എണ്ണം മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കും. സൗദി വിപണിയില്‍ രണ്ടായിരത്തോളം സിനിമാ ശാലകള്‍ക്ക് സാധ്യതയുള്ളതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ പത്ത് ശതമാനം അറബി ഭാഷയിലുള്ളതാണ്. ഇത് ബോക്‌സ് ഓഫിസിന്റെ 25 ശതമാനത്തിലധികം വരും.
1980ന്റെ തുടക്കത്തില്‍ സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2018ലാണ് സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്.