നെതര്‍ലാന്‍ഡില്‍ പള്ളിക്കു നേരെ ആക്രമണം

Update: 2020-11-11 14:36 GMT

റോട്ടര്‍ഡാം :  വടക്കുപടിഞ്ഞാറന്‍ നെതര്‍ലാന്‍ഡിലെ സാന്ദം നഗരത്തിലെ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ''ആരാണ് ആക്രമണം നടത്തിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ ഞങ്ങള്‍ ആശങ്കാകുലരാണ്. ഞങ്ങള്‍ ഭയപ്പെടുന്നു. വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ പള്ളിയില്‍ മതം പഠിക്കുന്നു, ''പള്ളിയിലെ ജീവനക്കാരന്‍ ഇസ്മായില്‍ ജെന്‍ക് അനാഡോലു ഏജന്‍സിയോട് പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലൊരു അനുഭവമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്യാമറകള്‍ പരിശോധിച്ചാല്‍ ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    

Similar News