പോലിസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കിയ തീരുമാനം പുന:പരിശോധിക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് പോലിസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കിയ തീരുമാനം പുന:പരിശോധിക്കാന്‍ നീക്കം. കേസുകള്‍ കുറഞ്ഞ സ്‌റ്റേഷനുകളുടെ ചുമതല സിഐമാരില്‍ നിന്നും എസ്‌ഐമാരിലേക്ക് മാറ്റാണ് ആലോചന. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ഉത്തര, ദക്ഷിണ മേഖല ഐജിമാരെ ഡിജിപി ചുമതലപ്പെടുത്തി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സ്‌റ്റേഷനുകളുടെ ഭരണ ചുമതല എസ്‌ഐയില്‍ നിന്നും സിഐലേക്ക് മാറ്റിയത്. സിഐമാരുടെ സ്ഥാനപ്പേര് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറെന്ന് മാറ്റുകയും ചെയ്തു. 2018ല്‍ തുടങ്ങിയ പരിഷ്‌ക്കാരം 2020 ല്‍ പൂര്‍ത്തിയായി. ഇപ്പോള്‍ സംസ്ഥാനത്തെ 468 സ്‌റ്റേഷനുകളുടെ ഭരണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ്.