മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാം

Update: 2020-11-18 09:37 GMT

കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍സിഎച്ച്ആര്‍ഒ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാന്‍ അവസരം. മനുഷ്യാവകാശ, പരിസ്ഥിതി, മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് എന്‍സിഎച്ച്ആര്‍ഒ നല്‍കുന്ന മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡിന് പരിഗണിക്കുന്നത്.

25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

2020 ഡിസംബര്‍ 5 വരെ യോഗ്യരായവരെ നാമനിര്‍ദേശം ചെയ്യാനുള്ള അവസരമുണ്ട്. നാമനിര്‍ദേശം ചെയ്യുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തി nchromail@gmail.com എന്ന മെയിലിലേക്ക് അയയ്്ക്കണം.

തപാല്‍ വഴിയാണെങ്കില്‍ Mukundan C Menon Award-2020

8/19, 2nd Floor, Hospital Road Jungpura Extension, Bhogal, NewDelhi, Pin code 110 114, ph: 011-40391642, Email: nchromail@gmail.com എന്ന വിലാസത്തില്‍ അയക്കാം.

ഇതുവരെ നല്‍കിയ പുരസ്‌കാരത്തിന്റെ വിവരങ്ങള്‍ WWW. nchro.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിശദവിവരങ്ങള്‍ക്ക് റെനി ഐലിന്‍ 8547513616 എന്ന നമ്പറിലോ   അഡ്വ. മുഹമ്മദ് യൂസുഫ് 9489871185 എന്ന നമ്പറിലോ ബന്ധപ്പെടാം.

Tags:    

Similar News