മുംബൈ; ശിവസേനാ നേതാവും ബ്രഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ യശ്വന്ത് യാദവിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഇന്ന് രാവിലെയാണ് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ യാദവിന്റെ വസതിയിലെത്തിയത്. പരിശോധന ദിവസം മുഴുവന്‍ നീണ്ടുനിന്നു. നികുതിവെട്ടിപ്പ് ആരോപിച്ചായിരുന്നു ആദായനികുതിവകുപ്പിന്റെ നടപടി.
യശ്വന്ത് യാദവിന്റെ ഭാര്യ യാമിനി യാദവ് ശിവസേനയുടെ എംഎല്‍എയാണ്. യാദവിനു പുറമെ ബിഎംസിയിലെ പ്രമുഖ കറാറുകാരുടെ വീടുകളിലും പരിശോധന നടന്നു.
ഒരു മാസത്തിനുള്ളില്‍ മുംബൈ കോര്‍പറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവസേന നേതാവിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.