സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിക്കെതിരേ കോട്ടയം കലക്ട്രേറ്റിനു മുന്നില്‍ മുസ്‌ലിം സംഘടനകളുടെ ധര്‍ണ
കോട്ടയം: സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിക്കെതിരെ സച്ചാര്‍ സംരക്ഷണ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിംകള്‍ക്കു മാത്രമായി ആവിഷ്‌കരിക്കപ്പെട്ട സച്ചാര്‍ സമിതി പദ്ധതികളെ ജനസംഖ്യാനുപാതിക വീതം വയ്പാക്കി മാറ്റി മുസ്‌ലിം സമുദായത്തെ വഞ്ചിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തതെന്ന് അസീസ് ബഡായില്‍ കുറ്റപ്പെടുത്തി.
80:20 അധുപാതം റദ്ദാക്കിയ കോടതി വിധിക്കെതിരായ പ്രതിഷേധങ്ങളെ വര്‍ഗീയവത്കരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായുള്ള സമരങ്ങളെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം ശോചനീയാവസ്ഥക്ക് പരിഹാരമായി മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ് സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നത്. എന്നാര്‍ കേരളത്തില്‍ ഇത് പാലൊളി സമിതി റിപോര്‍ട്ടാക്കി മാറ്റുകയായിരുന്നു. അതും ഇപ്പോള്‍ കോടതി വിധിയുടെ പശ്ചത്തലമൊരുക്കി ജനസംഖ്യാനുപാതികമാക്കി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഈ അനീതി ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാക്കാര്യത്തിലും ഒരു സമുദായത്തെ മാത്രം മാറ്റി നിര്‍ത്തുന്ന അവസ്ഥയാണുള്ളത്. അനീതിക്കെതിരായി ഭരണഘടനാപരമായുള്ള അവകാശങ്ങള്‍ക്കായി ഒറ്റക്കെട്ടായി പോരാടുമെന്ന് ധര്‍ണ മുന്നറിയിപ്പ് നല്‍കി.
സച്ചാര്‍ സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു.
എ പി ഷിഫാര്‍ മൗലവി അല്‍ കൗസര്‍ (ജംഇയ്യത്തുല്‍ ഉലമാ കൗണ്‍സില്‍ ഹിന്ദ്), അബുഷമ്മാസ് മൗലവി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ) എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി എച്ച്് ഷാജഹാന്‍ വിഷയാവതരണം നടത്തി. സച്ചാര്‍ സംരക്ഷണ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ റഫീഖ് മണിമല, വിവിധ സംഘടനാ നേതാക്കളായ എ എം അബ്ദുല്‍സമദ് (ജമാഅത്ത് ഇസ്‌ലാമി), അമീന്‍ഷാ എം ബി (കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍), കെ എം എ സലിം(എം എസ് എസ്), പി പി മുഹമ്മദ്കുട്ടി (എം ഇ എസ്്), എം പി അബ്ദുല്‍ഖാദര്‍(മെക്ക), ഹാരിസ് സ്വലാഹി (കെ എന്‍ എം മര്‍ക്കസ് ദഅവ), ജാഫര്‍(കെഎന്‍എം), പി എം സലിം (ജമാഅത്ത് കൗണ്‍സില്‍), അബ്ദുള്‍ഷുക്കൂര്‍ (വിസ്ഡം), അസീസ് കുമാരനല്ലൂര്‍, ഹലീല്‍റഹ് മാന്‍, റഫീഖ് ഹാജി, അബ്ദുല്‍കരിം മുസ്‌ലിയാര്‍, നാസര്‍ കോട്ടവാതുക്കല്‍, ജമാല്‍ വി ആര്‍, അഡ്വ. നവാബ് മുല്ലാടം തുടങ്ങിയവര്‍ പ്രസംഗിച്ചു.