മുസ് ലിംകൾക്ക് മോദിയെ പ്രശംസിക്കാന്‍ അവകാശമില്ലേ? അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ വര്‍ഗീയ പരാമര്‍ശവുമായി ടൈംസ് നൗ

മുസ് ലിംകള്‍ക്ക് മോദിയെ പ്രശംസിക്കാന്‍ അവകാശമില്ലേ? ഇതാണോ കോണ്‍ഗ്രസിന്‍റെ മതേതരത്വം എന്നാണ് പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ടൗംസ് നൗ ഉന്നയിച്ച ചോദ്യം.

Update: 2019-06-04 09:50 GMT

ന്യൂ‍ഡൽഹി: മോദി സ്തുതിയോടെ എ പി അബ്ദുള്ളക്കുട്ടിയെ കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയ നടപടി വർ​ഗീയവൽക്കരിച്ച് ദേശീയ ചാനലായ ടൈംസ്നൗ. കഴിഞ്ഞ ദിവസമാണ് മോദി സ്തുതിയുടെ പേരില്‍ എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. മുസ് ലിംകള്‍ക്ക് മോദിയെ പ്രശംസിക്കാന്‍ അവകാശമില്ലേ? ഇതാണോ കോണ്‍ഗ്രസിന്‍റെ മതേതരത്വം എന്നാണ് പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ടൗംസ് നൗ ഉന്നയിച്ച ചോദ്യം.

ഇതല്ലേ യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത മിസ്റ്റര്‍ ഗാന്ധി? മുസ് ലിംകള്‍ കോണ്‍ഗ്രസില്‍ അടിമകളാണോ? എന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു മോദിയെ വികസന നായകന്‍ എന്ന് സ്തുതിച്ച്‌ അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അബ്ദുള്ളക്കുട്ടിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കുകയായിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും പുറത്തെത്തിയ അബ്ദുള്ളക്കുട്ടി ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ബിജെപിയുടെ ഭാഗമായി കര്‍ണാടകയില്‍ സജീവമാകാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമം എന്നാണ് കണക്കാക്കപ്പെടുന്നത്. ദക്ഷിണ കര്‍ണാടകയില്‍ ബിജെപിയുടെ ന്യൂനപക്ഷ മുഖമായി അബ്ദുള്ളക്കുട്ടിയെ അവതരിപ്പിക്കാനുള്ള നീക്കം ബിജെപിയും ശക്തമാക്കിയതായും അഭ്യൂഹങ്ങളുണ്ട്.




Similar News