മുസ്‌ലിംകള്‍ ബിജെപി ബന്ധം ഉപേക്ഷിക്കണം: ബംഗാള്‍ ഇമാംസ് അസോസിയേഷന്‍
ബിജെപി-ആര്‍എസ്എസ് ബന്ധത്തില്‍ തുടരണമോ അതോ അവരുടെ തെറ്റുകള്‍ തിരുത്തണോ എന്ന് അവര്‍ തീരുമാനിക്കണം
കൊല്‍ക്കത്ത: ആര്‍എസ്എസ്, വിഎച്ച്പി, മറ്റ് ഹിന്ദുത്വ സംഘടനകള്‍ എന്നിവയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ബംഗാള്‍ ഇമാംസ് അസോസിയേഷന്‍ മുസ്ലിംകളോട് അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ നിലപാട് ഇസ്ലാം വിരുദ്ധവും മുസ്ലിം വിരുദ്ധവുമാണെന്ന് ബംഗാള്‍ ഇമാംസ് അസോസിയേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് യഹ്‌യ പ്രസ്താവനയില്‍ പറഞ്ഞു.
ഒരു പള്ളി നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ ബിജെപിയും ആര്‍എസ്എസും തറക്കല്ലിട്ടു. അതിനാല്‍ അവര്‍ മുസ്ലിംകളുടെ സുഹൃത്തുക്കളല്ലെന്ന് വ്യക്തമാണ്. ഇസ്ലാമിന് എതിരായ ഒരാളുടെ കൂടെ തുടരുകയാണെങ്കില്‍ ഒരു മുസ്ലിം മുസ്ലിമായി തുടരില്ല. ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി, അനുബന്ധ സംഘടനകളില്‍ അംഗങ്ങളായ മുസ്ലിംകള്‍ അവരുടെ നിലപാടുകളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ബിജെപി-ആര്‍എസ്എസ് ബന്ധത്തില്‍ തുടരണമോ അതോ അവരുടെ തെറ്റുകള്‍ തിരുത്തണോ എന്ന് അവര്‍ തീരുമാനിക്കണം, ഇമാംസ് അസോസിയേഷന്‍ ചെയര്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു