മുട്ടത്തറയിലെ എട്ടേക്കര്‍ വിട്ട് നല്‍കും; വിഴിഞ്ഞം തുറമുഖ പദ്ധതി ബാധിതരുടെ പുനരധിവാസത്തിന് മന്ത്രിസഭ ഉപസമിതി നിര്‍ദേശം
മുട്ടത്തറയിലെ ക്ഷീര വികസന വകുപ്പിന്റെ എട്ടേക്കര്‍ ഭൂമിയും നഗരസഭയുടെ രണ്ട് ഏക്കറും വിട്ടു നല്‍കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖ പദ്ധതി ബാധിതരെ പുനരധിവാസത്തിന് മന്ത്രിസഭ ഉപസമിതി നിര്‍ദേശം. മുട്ടത്തറയിലെ ക്ഷീര വികസന വകുപ്പിന്റെ എട്ടേക്കര്‍ ഭൂമി പുനരധിവാസത്തിന് വിട്ടു നല്‍കും. തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് വിട്ടു നല്‍കാന്‍ മന്ത്രിസഭാ ഉപസമിതയില്‍ തീരുമാനമായി.
അതേസമയം, വിഴിഞ്ഞത്ത് ഏഴാം ദിവസമയ ഇന്ന് കരയിലും കടലിലും ഒരു പോലെയാണ് പ്രതിഷേധം നടന്നത്. പൂന്തുറയില്‍ നിന്ന് ആരംഭിച്ച വാഹനറാലിയില്‍ നിരവധിപേരാണ് പങ്കെടുത്തത്. പോലിസ് ബാരിക്കേഡുകള്‍ മറികടന്ന സമരക്കാര്‍, ഗേറ്റ് തല്ലി തുറന്ന് തുറമുഖത്ത് ഏറെ നേരം പ്രതിഷേധിച്ചു. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോള്‍ സമരക്കാരില്‍ ഒരു സംഘം കടല്‍ മാര്‍ഗവും നിര്‍മ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു.