ഹോട്ടലിന്റെ വെന്റിലേറ്ററിലൂടെ പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തിയ യുവാവിന് മൂന്നു വര്‍ഷം തടവ്‌

പോക്‌സോ കേസില്‍ മൂന്ന് വര്‍ഷം തടവിനു പുറമേ പതിനായിരം രൂപ പിഴ അടക്കാനും വിധിച്ചു.

Update: 2019-02-27 06:59 GMT

കല്‍പറ്റ: ഹോട്ടല്‍ മുറിയില്‍ പെണ്‍ക്കുട്ടി കുളിക്കുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തിയ യുവാവിന് മൂന്നു വര്‍ഷം തടവ്. ഇരുളം പാപ്ലശ്ശേരി വെളുത്തേരി ഷമീര്‍ (29)നെയാണ് സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ രാമകൃഷ്ണന്‍ ശിക്ഷിച്ചത്. പോക്‌സോ കേസില്‍ മൂന്ന് വര്‍ഷം തടവിനു പുറമേ പതിനായിരം രൂപ പിഴ അടക്കാനും വിധിച്ചു.

2014 ജൂണ്‍ 26നാണ് കേസിന് ആസ്പദമായ സംഭവം. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ഹോട്ടലില്‍ പെയിന്റിങ് ജോലിക്കെത്തിയതായിരുന്നു പ്രതി. ഹോട്ടലിന്റെ വെന്റിലേറ്ററിലൂടെ കുളിക്കുന്ന പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. സുല്‍ത്താന്‍ ബത്തേരി പോലിസ് ഇന്‍സ്‌പെക്ടറായിരുന്ന പി ബിജുരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ കേസുകള്‍ക്കുള്ള ജില്ലാ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം ജി സിന്ധു ഹാജരായി.

Tags:    

Similar News