നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചു ശിവന്‍കുട്ടി: സംസ്ഥാനത്ത് വട്ടപ്പൂജ്യമായി ബിജെപി

കുമ്മനത്തെ പരാജയപ്പെടുത്തിയത് 5750 വോട്ടുകള്‍ക്ക്

Update: 2021-05-02 11:24 GMT

തിരുവനന്തപുരം: ശബരിമല വിഷയം ഉള്‍പ്പെടെ, വര്‍ഗ്ഗീയ വിഷം ചീറ്റി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയുടെ സംസ്ഥാനത്തെ ഏക അക്കൗണ്ട് ജനം പൂട്ടിച്ചു. തുടക്കത്തില്‍ ചെറിയ മുന്നേറ്റം എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം നേമത്ത് നടത്തിയിരുന്നു. എന്നാല്‍ വളരെ പെട്ടന്ന് തന്നെ വി ശിവന്‍കുട്ടി ലീഡ് തിരിച്ച് പിടിച്ചു. ശിവന്‍കുട്ടി ലീഡ് തിരിച്ച് പിടിച്ച് ശേഷം പിന്നീട് ഒരു ഘട്ടത്തിലും കുമ്മനത്തിന് മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല. 2016ല്‍ ഒ രാജഗോപാലിനോടായിരുന്നു വി ശിവന്‍കുട്ടി പരാജയപ്പെട്ടത്. അതിനുള്ള മധുരപ്രതിരമായിരുന്നു ശിവന്‍കുട്ടിക്ക് ഇത്തവണത്തെ വിജയം. മാസ് എന്‍ട്രിയിലൂടെ കടന്ന് വന്ന കെ മുരളീധരന്‍ നേമത്ത് മൂന്നാമതാണ്.

നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് അല്‍പമെങ്കിലും ബിജെപിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. പാലക്കാട് ഷാഫി പറമ്പില്‍ 3840 വോട്ടിനാണ് ഇ ശ്രീധരനെ പരാജയപ്പെട്ടത്. ബിജെപിക്ക് ഒപ്പം നിന്ന് വര്‍ഗ്ഗീയ പ്രചാരണം ഏറ്റെടുത്ത പിസി ജോര്‍ജ്ജ്, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എന്നിവര്‍ക്കും ദയനീയ പരാജയമാണ് ഈ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മഞ്ചേശ്വരത്ത് യുഡിഎഫിലെ എകെഎം അഷ്‌റഫിനോടാണ് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്.ബിജെപി ശബരിമല വിഷയം കത്തിച്ച് നിര്‍ത്തിയ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശോഭ സുരേന്ദ്രന്‍ 22000 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ലൗജിഹാദ് ഉള്‍പ്പെടെ തീവ്രവര്‍ഗ്ഗീയതായിരുന്നു ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത്.

35 സീറ്റുകിട്ടിയാല്‍ അധികാരം പിടിക്കുമെന്നായിരുന്നു കെ സുരേന്ദ്രന്‍ വീമ്പിളക്കിയിരുന്നത്. എന്നാല്‍ സിറ്റിങ് സീറ്റുപോലും നിലനില്‍ത്താന്‍ ജനം ബിജെപി അനുവദിച്ചില്ല.

Tags:    

Similar News