ചാവശ്ശേരി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചാവശ്ശേരി ഏരിയാ സമ്മേളനം 'നാട്ടൊരുമ'22' പത്തൊന്‍പതാം മൈലില്‍ തുടക്കമായി. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഏരിയ പ്രസിഡന്റ് ടി അബ്ദുല്‍ ലത്തീഫ് പതാക ഉയര്‍ത്തി. നാല് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ഏരിയ സമ്മേളത്തിനാണ് തുടക്കം കുറിച്ചത്.
ജൂലൈ 3 ഞായറാഴ്ച വൈകുന്നേരം 7.30ന് പൊതുസമ്മേളനത്തെ അതിസംബോധന ചെയ്ത് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഹൂഫ് സംസാരിക്കും. കലാകായിക മത്സരങ്ങള്‍, ഫാമിലി മീറ്റ്, ചായസല്‍ക്കാരം, പൊതുസമ്മേളനം, കളരി പ്പയറ്റ്, കോല്‍ക്കളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാവും.