എന്‍സിഎച്ച്ആര്‍ഓ ചെയര്‍പേഴ്‌സനായി പ്രഫ. എ മാര്‍ക്‌സിനെ വീണ്ടും തിരഞ്ഞെടുത്തു
ചെന്നൈ: നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ്(എന്‍സിഎച്ച്ആര്‍ഓ) ചെയര്‍പേഴ്‌സനായി തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രഫ. എ മാര്‍ക്‌സിനെ വീണ്ടും തിരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന സംഘടനയുടെ ജനറല്‍ അസംബ്ലിയിലാണ് മാര്‍ക്‌സിനെ വീണ്ടും തിരഞ്ഞെടുത്തത്. രണ്ട് വര്‍ഷമാണ് കാലാവധി.
പഞ്ചാബ്, ഡല്‍ഹി, യുപി, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരള, ബീഹാര്‍, ബംഗാള്‍, അസം, മണിപ്പൂര്‍ തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് എന്‍സിഎച്ച്ആര്‍ഓ ജനറല്‍ അംബ്ലിയില്‍ പങ്കെടുത്തത്.
മുന്‍ വര്‍ഷത്തെ റിപോര്‍ട്ട് സംഘടനാ സെക്രട്ടറി റെനി ഐലിന്‍ അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ അതത് സംസ്ഥാനങ്ങളുടെ പ്രത്യേക റിപോര്‍ട്ടും അവതരിപ്പിച്ചു.
കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍മാരായി അഡ്വ. ആരാധനാ ഭാര്‍ഗവന്‍, അഡ്വ. കെ പി മുഹമ്മദ് ഷെരീഫ് എന്നിവരെ തിരഞ്ഞെടുത്തു. പ്രഫ. പി കോയയാണ് ജനറല്‍ സെക്രട്ടറി. റെനി ഐലന്‍, അഡ്വ. അന്‍സാര്‍ ഇന്‍ഡോറി എന്നിവരാണ് സെക്രട്ടറിമാര്‍. ട്രഷറര്‍ സറഫുദ്ദീന്‍ എം കെ.
തെക്കേ ഇന്ത്യയുടെ കോര്‍ഡിനേറ്ററായി സുകുമാരന്‍ പോണ്ടിച്ചേരിയെ തിരഞ്ഞെടുത്തു.
അഡ്വ. ഭവാനി ബി മോഹന്‍, പ്രൊഫ. നഗരഗരെ രമേശ്, മുഹമ്മദ് കക്കിഞ്ചി, അഡ്വ മുഹമ്മദ് യൂസഫ്, ഡോ. രഞ്ജന്‍ സോളമന്‍, മുഹമ്മദ് ജാനിബ്, തേക് ചന്ദ് രാഹുല്‍, അഡ്വ. നൗഫല്‍, അഡ്വ. അമിത് ശ്രീവാസ്തവ, അഡ്വ. ബാലന്‍, ഹാരിസ് മുഹമ്മദ് തുടങ്ങിയവര്‍ അംഗങ്ങളാണ്.