എന്‍സിപിയുടെ പാലാ സീറ്റ് പ്രതീക്ഷയ്്ക്ക് വകയില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

Update: 2021-02-10 15:04 GMT
എന്‍സിപിയുടെ പാലാ സീറ്റ് പ്രതീക്ഷയ്്ക്ക് വകയില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

എന്‍സിപിയുടെ പാലാ സീറ്റ് പ്രതീക്ഷയ്്ക്ക് വകയില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നണിയിലേയ്ക്ക് പുതിയ പല കക്ഷികളും വന്നതിനാല്‍ അവര്‍ക്ക് വേണ്ടി മുന്നണിയിലെ മറ്റ് കക്ഷികള്‍ വിട്ട് വീഴ്ച ചെയ്യണമെന്ന് മുഖ്യമന്ത്രി. 140 സീറ്റാണ് ആകെയുള്ളത്. അതില്‍ നിന്നാണ് എല്ലാവര്‍ക്കും നല്‍കുന്നതും. മുന്നണിയില്‍ സീറ്റു ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ജെഡി, കെസി(എം) എന്നീ കക്ഷകള്‍ മുന്നണിയിലേയ്ക്ക് വന്നിട്ടുണ്ട്. അവര്‍ക്ക് സീറ്റുകള്‍ നല്‍കേണ്ടതുണ്ടെന്നും സിപിഎം ഉള്‍പ്പെടെ, അവരുടെ സീറ്റുകള്‍ നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപിയ്ക്ക് പാലാ സീറ്റ് ലഭിക്കുന്ന ബുദ്ധിമുട്ടാണെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. മറ്റ് കക്ഷികളെ പരിഗണക്കണമെന്നത് എന്‍സിപിയ്ക്ക് പാലാ കിട്ടില്ല എന്നു തന്നെയാണ്.

Tags:    

Similar News