നീറ്റ് പിജി- 2022 പ്രവേശന പരീക്ഷ 6-8 ആഴ്ച നീട്ടിവച്ചു

Update: 2022-02-04 06:58 GMT

ന്യൂഡല്‍ഹി: നീറ്റ് പിജി 2022 ആറ് മുതല്‍ എട്ട് ആഴ്ച വരെ നീട്ടിവയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നീറ്റ് പിജി 2021ന്റെ തിയ്യതിയുമായി അടുത്തവരുന്ന സാഹചര്യത്തിലാണ് നീറ്റ് പിജി 2022 നീട്ടാന്‍ തീരുമാനിച്ചത്.

നീറ്റ് പ്രവശേനപരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനുവരി 25ന് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ച് 12ാം തിയ്യതിയാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഈ സമയത്ത് നീറ്റ് പരീക്ഷ നടത്തുകയാണെങ്കില്‍ ഇന്റേണ്‍ഷിപ്പ് കഴിയാത്തതിനാല്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പിജി എഴുതാനാവില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

നീറ്റ് പിജി 2022 നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി ഡോക്ടര്‍മാരുടെയും മറ്റ് വിഭാഗങ്ങളുടെയും അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്ന് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി ശ്രീനിവാസ് പരീക്ഷ നീട്ടാന്‍ ആവശ്യപ്പെട്ട് ദേശീയ പരീക്ഷാബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എം ബാജ്‌പേയിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

മെയ് 2022 മെയ് ജൂണ്‍ മാസത്തിലെ പരീക്ഷയില്‍ പല മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാനാവില്ലെന്നും കത്തിലുണ്ട്.

Tags:    

Similar News