ജിദ്ദ: ഐഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. മൊയ്ദീന്‍ ഹാജി തിരുരങ്ങാടി, മന്‍സൂര്‍ വണ്ടൂര്‍ (രക്ഷാധികാരികള്‍) ഷാജി അരിബ്രതൊടി ( പ്രസിഡന്റ്) അബ്ദുല്‍ ജലീല്‍ സി എച്ച് (ജനറല്‍ സെക്രട്ടറി) അബ്ദുല്‍ മജീദ് എം എം( ട്രഷറര്‍), ലുഖ്മാന്‍ തിരുരങ്ങാടി, അമീര്‍ മൂഴിക്കന്‍, ഇസ്ഹാഖ് മാരിയാട്, ഷൗക്കത്തലി തുവ്വൂര്‍ (വൈസ് പ്രെസിഡന്റുമാര്‍) അബു കുണ്ടായി, ഇബ്രാഹിം സി.കെ വേങ്ങര, മുഹമ്മദലി ഇരുമ്പുചോല, മുഹമ്മദ് ഒതുക്കുങ്ങല്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ഭാരവാഹികളടക്കം 27 അംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു.
പ്രവര്‍ത്തക കൗണ്‍സില്‍ ഐഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് എ എം അബ്ദുല്ലകുട്ടി ഉദ്ഘാടനം ചെയ്തു. മഹാനായ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ടതാണെന്നും, എല്ലാം അതിജീവിച്ചു ഇടതുപക്ഷ മതേതരചേരിയുടെ കൂടെ ജനാധിപത്യശക്തിക്കു കരുത്തു പകര്‍ന്നു മുന്നേറുകയാണ്. വലതുപക്ഷ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പാര്‍ട്ടിയെ ശിഥിലമാക്കാന്‍ മുന്‍കാലങ്ങളിലും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ചില ഉദാഹരണങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നലെകളില്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നവരും ചുളിവില്‍ താക്കോല്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരും ഇടതുപക്ഷ വിരുദ്ധ ചേരിയില്‍ നിന്നുള്ള ഓഫറുകള്‍ ഏറ്റു വാങ്ങിയവരും ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ചായകോപ്പയിലെ കാറ്റ് പോലെയുള്ള കുമിളകള്‍ മാത്രമാണ്. തീയില്‍ മുളച്ച പ്രസ്ഥാനം ഒരിക്കലും വെയിലത്ത് വാടാന്‍ പോവുന്നില്ല. കൂടുതല്‍ കരുത്തോടെ ഐഎന്‍എല്‍ കേരള സംസഥാന പ്രസിഡന്റ് പ്രൊഫ: എപിഎ വഹാബ് സാഹിബിന്റെ നേതൃത്വത്തിലുള്ള ഐഎന്‍എല്‍ സംസഥാന കമ്മിറ്റിക്ക് പിന്നില്‍ ഐഎംസിസി മുന്നോട്ടു പോവുമെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.
ഐഎംസിസി നാഷണല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഫീദ് കൂരിയാടാന്‍ വീഡിയോ കോണ്‍ഫറസിലൂടെ തിരഞ്ഞെടുപ്പ് നിയ്രന്തിച്ചു. സി എച്ച് ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.പി.എ. ഗഫൂര്‍ പ്രവര്‍ത്തന റിപോര്‍ട്ടും ട്രീഷറര്‍ മന്‍സൂര്‍ വണ്ടൂര്‍ സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. റമദാനില്‍ റിലീഫ് പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതപെടുത്താനും തീരുമാനിച്ചു. മൊയ്ദീന്‍ഹാജി, അബു കൊടുവള്ളി, എംഎംഅബ്ദുല്‍മജീദ്, ഷാജി അരിമ്പ്രത്തൊടി , ഇബ്രാഹിംവേങ്ങര, ലുഖ്മാന്‍ തിരുരങ്ങാടി, മുഹമ്മദ് ഒതുക്കുങ്ങല്‍, സദക്കത്തു കടലുണ്ടി, മുഹമ്മദലി ഇരുമ്പുചോല, ഷൗക്കത്തലി തുവ്വൂര്‍, അമീര്‍ മൂഴിക്കന്‍, സലിം കോഡൂര്‍, അഷ്‌റഫ് വേങ്ങര, ഇസ്ഹാഖ് മരിയാട്, ഒ.സി ഇസ്മായില്‍, മുഹമ്മദ് കുട്ടി ആലുങ്ങല്‍, , മുസ്തഫ പികെ, നവാസ്, നൗഷാദ് ബാബ്മക്ക, ഷാഫി , നിയാസ് എ.എം , ഹാരിസ് കവുങ്ങുംതോട്ടത്തില്‍, മൂസ ഒതുക്കുങ്ങല്‍, അജാസ് എ. എം എന്നിവര്‍ പ്രസംഗിച്ചു.