ന്യൂസിലാന്റില്‍ ദയാവധം നിയമവിധേയമാക്കുന്നു

Update: 2020-10-30 10:02 GMT

വെല്ലിങ്ടണ്‍: ഇന്ന് നടന്ന റഫറണ്ടത്തില്‍ 65.2 ശതമാനം പേരും അനുകൂലമായി വോട്ട് ചെയ്തതോടെ ന്യൂസിലാന്റില്‍ ദയാവധം നിയമവിധേയമാകും.

ഇന്ന് നടന്ന റഫറണ്ടത്തിന്റെ ഫലം നവംബര്‍ 6ാം തിയ്യതി ഔദ്യോഗികമായി പുറത്തുവിടുന്നതോടെ ന്യൂസിലാന്റില്‍ ദയാവധം നിയമപരമാവുമെന്ന് ന്യൂസിലാന്റ് ഹെരാള്‍ഡ് റിപോര്‍ട്ട് ചെയ്തു. ദയാവധത്തിന് രണ്ട് ഡോക്ടര്‍മാരുടെ അനുതമിയാണ് നിയമം അനുശാസിക്കുന്നത്.

ദയാവധത്തിന് അപേക്ഷിക്കുന്നവര്‍ 18വയസ്സു തികഞ്ഞവരും ന്യൂസിലാന്റിലെ പൗരനുമായിരിക്കണം.

വിദേശത്തുളള ന്യൂസിലാന്റ് പൗരന്മാരുടെ അടക്കം 500000 വോട്ടുകള്‍ ഇനിയും എണ്ണാന്‍ ശേഷിക്കുന്നുണ്ട്.

ഇതോടെ നെതര്‍ലാന്റ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, വെസ്റ്റേണ്‍ ആസ്‌ത്രേലിയ, കൊളംബോ, കാനഡ തുടങ്ങിയ ദയാവധം അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയുടെ ഭാഗമാവുകയാണ് ന്യൂസിലാന്റും.

Tags:    

Similar News