തൊടുപുഴ: തൊടുപുഴയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഉടുക്കി കുന്നംകൊല്ലപ്പള്ളി മാത്യൂസ് കെ സാബുവിന്റെ ഭാര്യ അനുഷയാണ് മരിച്ചത്. 24 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ആഗസ്റ്റ് 18നായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.
തൊണ്ടിക്കുഴ കൂവെക്കുന്ന് നെടുമല ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളാണ്.
അസ്വഭാവികമരണത്തിന് കേസെടുത്തു. അനുഷ വിഷാദരോഗിയാണെന്ന് ഭര്‍ത്താവിന്റെ കുടുംബം പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.