കൊവിഡ് 19: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 472 പേര്‍ക്ക്, ആകെ രോഗികള്‍ 4,676
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് രാവിലെ 10 മണിവരെയുളള കണക്കു പ്രകാരം 24 മണിക്കൂറിനുളളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത് 472 പേര്‍ക്ക്. മഹാരാഷ്ട്ര പൊതുജനാരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 4,676 ആയി.
24 മണിക്കൂറിനുള്ളില്‍ 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മൊത്തം മരണസംഖ്യ 232. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്താകമാനമുള്ള കൊറോണ കേസുകളുടെ എണ്ണം 18,601. ഇപ്പോള്‍ ആശുപത്രിയിലുള്ളവര്‍ 14,759. 3,252 പേര്‍ ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു. ഇതുവരെ 590 പേര്‍ മരിച്ചു.