കൊവിഡ് 19: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാന്‍ മന്ത്രിസഭാ തീരുമാനം

Update: 2020-04-22 06:07 GMT

തിരുവനന്തപുരം: കൊവിഡ് 19 ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചതായി അറിയുന്നു. എല്ലാവരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കും. എല്ലാ മാസവും ആറ് ദിവസം വീതം അഞ്ച് മാസം കൊണ്ടാണ് ശമ്പളം പിടിച്ചെടുക്കുക.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പണം വാങ്ങുന്നുണ്ടെങ്കിലും ഒരുമാസത്തെ ശമ്പളം മൊത്തം വാങ്ങുന്നത് സിപിഎം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരാണ്.മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ പലരും ഭാഗികമായി പിടിച്ചെടുക്കുകയോ ശമ്പളം നല്‍കുന്നത് നീട്ടിവയ്ക്കുകയോ ഒക്കെയാണ് ചെയ്യുന്നത്.

ഇത് രണ്ടാം തവണയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ശമ്പളം പിടിച്ചെടുക്കുന്നത്. നേരത്തെ പ്രളയത്തിനുള്ള പണം കണ്ടെത്തിയതും ശമ്പളം പിടിച്ചെടുത്താണ്. അതേസമയം പിടിച്ചെടുത്ത പണം പ്രളയേതര ആവശ്യങ്ങള്‍ക്കു ചെലവഴിച്ചെന്ന ആരോപണവും കേട്ടിരുന്നു. ചെലവുചുരുക്കല്‍ പദ്ധതികള്‍ ഇതോടൊപ്പം വേണമെന്ന നിര്‍ദേശം പ്രതിപക്ഷം മുന്നോട്ട് വച്ചിരുന്നെങ്കിലും അക്കാര്യത്തില്‍ തീരുമാനമെടുത്തോ എന്ന് വ്യക്തമല്ല.







Similar News