പാർവതി തിരുവോത്തിനെ പോലുളളവർ പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങൾ കിട്ടുന്നുണ്ട്: മഡോണ സെബാസ്റ്റ്യൻ
കോഴിക്കോട്: മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങളിലും വിവാദങ്ങളിലും അഭിപ്രായങ്ങൾ പറയാത്തത് ഭയമുളളത് കൊണ്ടല്ലെന്ന് നടി മഡോണ സെബാസ്റ്റ്യൻ. ഈ പ്രശ്നങ്ങളെക്കുറിച്ച് പറയാൻ മാത്രം താൻ ആളായിട്ടില്ല, അല്ലെങ്കിൽ പറയാനുളള കൃത്യമായ സന്ദർഭം ഉണ്ടാകണം. അതില്ലെങ്കിൽ പറയാതിരിക്കുന്നതല്ലേ നല്ലത് എന്നും മഡോണ ചോദിക്കുന്നു. നടി പാർവതി തിരുവോത്തിനെ പോലുളളവർ പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങൾ നമുക്ക് കിട്ടുന്നുണ്ടെന്നും മഡോണ വ്യക്തമാക്കുന്നു. ഗൃഹലക്ഷ്മി ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഡോണ സെബാസ്റ്റ്യന്റെ വാക്കുകൾ.
ഇത്തരം പ്രശ്നങ്ങൾ ഞാനും ചിന്തിക്കാറുണ്ട്. നമുക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നും ഇത് ഇങ്ങനെ ആൾക്കാർക്ക് മനസിലായിരുന്നെങ്കിൽ എന്നൊക്കെ ആലോചിക്കാറുണ്ട്. അതൊരുപക്ഷേ ഒരു പോസ്റ്റ് ഇട്ടതുകൊണ്ടോ വീഡിയോയിൽ പറഞ്ഞതുകൊണ്ടോ ഒന്നും ആർക്കും മനസിലാവണമെന്നില്ല. അത് വലിയ റിസ്ക് ആണ്. ഈ പ്രശ്നങ്ങളെക്കുറിച്ച് പറയാൻ മാത്രം ഞാൻ ആളായിട്ടില്ല. അല്ലെങ്കിൽ പറയാനുളള കൃത്യമായ സന്ദർഭം ഉണ്ടാവണം. അതില്ലെങ്കിൽ പറയാതിരിക്കുന്നതല്ലേ നല്ലത്. അല്ലാതെ ഭയമുളളത് കൊണ്ടല്ല. മഡോണ വ്യക്തമാക്കി.