താമരശ്ശേരി: ചുരത്തിൽ ആറാംവളവിൽ ടാങ്കർലോറി കുടുങ്ങി ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു. ചുരമിറങ്ങിവരുകയായിരുന്ന നാല് ടാങ്കർ ലോറികളിലൊന്ന് അറ്റകുറ്റപ്പണി നടന്നുവരുന്ന റോഡിൽ മെറ്റൽ നിറച്ചിട്ടിരുന്ന കുഴിയിൽ കുടുങ്ങുകയായിരുന്നു. പിന്നാലെവന്ന മൂന്ന് ലോറികളും കുടുങ്ങിയതോടെയാണ് ഗതാഗതം പൂർണമായി സ്തംഭിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ചുരം സംരക്ഷണസമിതി പ്രവർത്തകരും ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് ലോറി ജാക്കിവെച്ചുയർത്തി തള്ളിമാറ്റി രാത്രി എട്ടിനാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.