കുവൈത്ത് സിറ്റി: കൊല്ലം കൊട്ടാരക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. രത്നാകര ഭവൻ തിരിക്കണ്ണമംഗൽ വേലു ആചാരി രത്നാകരൻ (58) ഇന്നലെ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് വാഹനത്തിൽ വച്ച് ഹൃദയാഘാതം സംഭവിച്ചത്.
കുവൈത്തിൽ കാർപെന്ററി ജോലിക്കാരനായിരുന്നു. ഭാര്യ അനിത. മക്കൾ : അമൽ രത്ന , അനൽ രത്ന. തുടർനടപടികൾ കെഎംസിസി പ്രതിനിധികളുടെയും സഹോദരൻ പ്രദീപിന്റെയും നേതൃത്വത്തിൽ നടക്കുന്നു. ഏഴാം തിയതി കുവൈത് എയർ വെയ്സിൽ മൃതദേഹം നാട്ടിലെത്തിക്കും.